AAP Office Case: ആം ആദ്മി പർട്ടിയ്ക്ക് ഓഫീസ് നഷ്ടമാവും!! സുപ്രീംകോടതി ഉത്തരവിന് കാരണമിതാണ്

AAP Office Case: റോസ് അവന്യൂവിലെ ഓഫീസ് ഒഴിയാൻ ആം ആദ്മി പാർട്ടിയോട് സുപ്രീം കോടതി തിങ്കളാഴ്ചയാണ്  ഉത്തരവിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 04:58 PM IST
  • ആം ആദ്മി പാര്‍ട്ടിയുടെ ഹെഡ് ഓഫീസ് റൂസ് അവന്യൂ കോടതിക്ക് അനുവദിച്ച സ്ഥലത്ത് ആണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്‌ എന്ന പരാതി മുന്‍പേ ഉയര്‍ന്നിരുന്നു.
AAP Office Case: ആം ആദ്മി പർട്ടിയ്ക്ക് ഓഫീസ് നഷ്ടമാവും!! സുപ്രീംകോടതി ഉത്തരവിന് കാരണമിതാണ്

AAP Office Case: നാല് വശത്തുനിന്നും പ്രശ്നങ്ങളാല്‍ മുങ്ങിയിരിയ്ക്കുകയാണ് ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടി.  ഡല്‍ഹി മദ്യ അഴിമതി പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഒന്നാകെ വിഴുങ്ങിയ അവസരത്തിലാണ് അടുത്ത പ്രശ്നം തലപൊക്കുന്നത്. 

Also Read: Arvind Kejriwal and ED Summons: മാർച്ച് 12ന് ശേഷം മറുപടി നൽകാൻ തയ്യാര്‍; ഇഡി സമൻസിന് മറുപടിയായി അരവിന്ദ് കേജ്‌രിവാള്‍  

ഇത്തവണ വില്ലനായി മാറിയത് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ആസ്ഥാന മന്ദിരം ആണ്. ആം ആദ്മി പാര്‍ട്ടിയുടെ ഹെഡ് ഓഫീസ് റൂസ് അവന്യൂ കോടതിക്ക് അനുവദിച്ച സ്ഥലത്ത് ആണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്‌ എന്ന പരാതി മുന്‍പേ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച പരാതിയില്‍ എഎപി ഓഫീസ് ഒഴിയാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആം ആദ്മി പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടിരിയ്ക്കുകയാണ്. ഓഫീസ് ഒഴിയാനാണ്‌ സുപ്രീംകോടതി ഉത്തരവ്. 

Also Read: SSLC Exam 2024: ഇത്തവണത്തെ എസ്എസ്എല്‍സി സോഷ്യൽ സയൻസ്  പരീക്ഷയില്‍ വന്‍ മാറ്റം, കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത്   

റോസ് അവന്യൂവിലെ ഓഫീസ് ഒഴിയാൻ ആം ആദ്മി പാർട്ടിയോട് സുപ്രീം കോടതി തിങ്കളാഴ്ചയാണ്  ഉത്തരവിട്ടത്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോടതി ജൂൺ 15 വരെ ആം ആദ്മി പാർട്ടിക്ക് സമയം നൽകിയിട്ടുണ്ട്. റൂസ് അവന്യൂ കോടതിക്ക് അനുവദിച്ച സ്ഥലത്താണ് ആം ആദ്മി പാർട്ടി ഓഫീസ് പണിതതെന്ന പരാതി സുപ്രീംകോടതി ശരിവച്ചു.  

ഓഫീസ് ഒഴിയാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, ഓഫീസുകൾക്കായി സ്ഥലം അനുവദിക്കുന്നതിന് ലാൻഡ് ആൻഡ് ഡെവലപ്‌മെന്‍റ് ഓഫീസിനെ സമീപിക്കാൻ നിര്‍ദ്ദേശിച്ചു. എഎപിയുടെ അപേക്ഷയിൽ നടപടിയെടുക്കാനും നാലാഴ്ചയ്ക്കകം തീരുമാനം അറിയിക്കാനും ലാൻഡ് ആൻഡ് ഡെവലപ്‌മെന്‍റ് ഓഫീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ആം ആദ്മി പാര്‍ട്ടിയുടെ അപേക്ഷയിൽ വേഗത്തില്‍ നടപടി കൈക്കൊള്ളാനും അതിന്‍റെ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ അറിയിക്കാനും കോടതി എൽ ആൻഡ് ഡിഒയോട് അഭ്യർത്ഥിക്കുമെന്നും ബെഞ്ച് പറഞ്ഞു. നിലവില്‍ റോസ് അവന്യൂ ഭൂമിയിൽ തുടരാൻ എഎപിക്ക് നിയമപരമായ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

പൊതു തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങളില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി ആലോചിക്കണോ അതോ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണോ? ത്രിശങ്കുവിലാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി... 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

 

 

 

Trending News