ന്യൂഡൽഹി: എട്ടാം ശമ്പള കമ്മീഷന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായാണ് പുതിയ ശമ്പള പരിഷ്കരണ കമ്മീഷന് അംഗീകാരം നൽകിയത്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2025ലെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള എട്ടാം ശമ്പള കമ്മീഷന് മന്ത്രിസഭ അംഗീകാരം നൽകിയതായി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചെങ്കിലും ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്നതിൽ കൃത്യമായ തിയതി പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് അനുമതി നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഏഴാം ശമ്പള കമ്മീഷൻ 2016ൽ ആണ് രൂപീകരിച്ചത്. ഇതിന്റെ കാലാവധി 2026ൽ അവസാനിക്കാനിരിക്കേയാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.