കണ്ണൂർ: മോർച്ചറിയിലേക്ക് കയറ്റുന്നതിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി ഐസിയുവിലാക്കിയ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി. കണ്ണൂർ വെള്ളുവക്കണ്ടി പവിത്രൻ എന്ന 67 കാരനാണ് അപ്രതീക്ഷിത പുനർജന്മം ലഭിച്ചത്. ഇതിന് കാരണമായത് മോർച്ചറിയിലെ അറ്റൻഡർ ജയൻ്റെ ഇടപെടലാണ്.
കണ്ണൂർ വെള്ളുവക്കണ്ടി പവിത്രൻ മരിച്ചെന്നാണ് കുടുംബം കരുതിയത്. സംസ്കാരത്തിനുളള ഏർപ്പാടുകളും ചെയ്തു. മൃതദേഹം രാത്രി സൂക്ഷിക്കാനാണ് കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് വരും വഴിതന്നെ നാട്ടിലുളള ബന്ധുക്കൾ പത്രത്തിൽ മരണവാർത്ത കൊടുത്തു. എന്നാൽ, മരണവാർത്ത പത്രത്തിൽ അച്ചടിച്ചുവന്നപ്പോഴേക്കും പവിത്രൻ ജീവിതത്തിലേക്ക് തിരിച്ചെത്തി.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ കൈ അനങ്ങിയതായി ആശുപത്രി ജീവനക്കാർക്ക് തോന്നിയതാണ് വഴിത്തിരിവായത്. മോർച്ചറിയിൽ ഫ്രീസറടക്കം സജ്ജീകരിച്ചിരിക്കെ കണ്ട ജീവൻ്റെ തുടിപ്പിന് പിന്നാലെ പവിത്രനെ വീണ്ടും ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ.
അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. താങ്ങാനാകാത്ത ചികിത്സാച്ചെലവ് കൂടിയായപ്പോൾ ബന്ധുക്കൾ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. വെന്‍റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രമേ ആയുസുണ്ടാകൂവെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. അതാണ് പിന്നീട് അബദ്ധം വരുത്തിവച്ചത്.
വെന്‍റിലേറ്റർ മാറ്റി പവിത്രനുമായി ആംബുലൻസ് നാട്ടിലേക്ക് വരുന്നതിനിടെ, മിഡിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രൻ മരിച്ചെന്ന് കുടുംബം കരുതി. വാർത്ത നാട്ടിലറിയിച്ചതോടെയാണ് സംസ്കാര സമയം തീരുമാനിച്ച് വാർത്തയും കൊടുത്തത്. നിലവിൽ പവിത്രൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.