Izha Movie: 20 വർഷത്തിന് ശേഷം നടി രഹന തിരിച്ചെത്തുന്നു; റിലീസിന് തയ്യാറായി 'ഇഴ'

Actress Rahna: സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 02:18 PM IST
  • കലാഭവൻ നവാസും ഭാര്യ രഹനയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്
  • ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നവാഗതനായ സിറാജ് റെസ ആണ് നിർവഹിക്കുന്നത്
Izha Movie: 20 വർഷത്തിന് ശേഷം നടി രഹന തിരിച്ചെത്തുന്നു; റിലീസിന് തയ്യാറായി 'ഇഴ'

കലാഭവൻ നവാസും ഭാര്യ രഹനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇഴയുടെ ടീസർ പുറത്തിറക്കി. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആയി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നവാഗതനായ സിറാജ് റെസ ആണ് നിർവഹിക്കുന്നത്.

കലാഭവൻ നവാസും ഭാര്യ രഹനയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത് നടൻ ഉണ്ണിമുകുന്ദനും സംവിധായകൻ നാദിർഷായും ചേർന്നാണ്.

നടൻ ആസിഫ് അലിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പ്രോജക്ട് ഡിസൈനർ- ബിൻഷാദ് നാസർ. ക്യാമറ- ഷമീർ ജിബ്രാൻ. എഡിറ്റിംഗ്- ബിൻഷാദ്. ബി ജിഎം- ശ്യാം ലാൽ. അസോസിയേറ്റ് ക്യാമറ- എസ് ഉണ്ണി കൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബബീർ പോക്കർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ ആർ ക്രിയേഷൻസ്. കോ പ്രൊഡ്യൂസേഴ്സ്- ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും, സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്. പ്രൊഡക്ഷൻ കൺട്രോളർ- ഫായിസ് മുബീൻ. സൗണ്ട് മിക്സിങ്ങ്- ഫസൽ എ ബക്കർ. സൗണ്ട് ഡിസൈൻ- വൈശാഖ് സോഭൻ. മേക്കപ്പ്- നിമ്മി സുനിൽ.

കാസ്റ്റിങ് ഡയറക്ടർ- അസിം കോട്ടൂർ. സ്റ്റിൽസ്- സുമേഷ്. ആർട്ട്‌- ജസ്റ്റിൻ. കോസ്റ്റ്യൂം ഡിസൈൻ- രഹനാസ് ഡിസൈൻ. ടൈറ്റിൽ ഡിസൈൻ- മുഹമ്മദ് സല. ചിത്രം ഫെബ്രുവരി ഏഴിന് പ്രദർശനത്തിനൊരുങ്ങുന്നു. പിആർഒ- എകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News