Tamil Nadu Schools Closed Due To Pongal: തമിഴ്‌നാട്ടിലുടനീളം സ്‌കൂളുകൾക്കും കോളേജുകൾക്കും ജനുവരി 14 മുതൽ 19 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Holiday In Tamil Nadu: ജനുവരി 14 മുതൽ 19 വരെയാണ് അവധി. ജനുവരി 20 തിങ്കളാഴ്ച സ്കൂളുകൾ തുറക്കും.
തമിഴ്‌നാട്ടിലെ സ്‌കൂളുകൾക്ക് ജനുവരി 19 വരെ അവധി നൽകിയിട്ടുണ്ട്. സ്‌കൂളുകളും സർക്കാർ ഓഫീസുകളും ജനുവരി 20 മുതൽ പ്രവർത്തിച്ചു തുടങ്ങും
പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് സർക്കാർ 5 ദിവസത്തെ അവധി സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫിസുകൾക്കും നൽകിയിരിക്കുന്നത്
പൊങ്കൽ ജനുവരി 14 നും തുടർന്ന് ജനുവരി 15 ന് തിരുവള്ളുവർ ദിനവും ജനുവരി 16 ന് ഉഴവർ തിരുനാളുമാണ്. തുടർന്ന് ജനുവരി 17 ലെ അവധി നിരവധി ഭാഗത്തുനിന്നുമുള്ള അഭ്യർത്ഥനകൾ തുടർന്നാണ് പ്രഖ്യാപിച്ചത്
ജനുവരി 4 ന് സർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പൊങ്കൽ ജനുവരി 14 നും തുടർന്നുള്ള 15, 16,18,19 തീയതികൾ അവധിയായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പൊങ്കൽ ആഘോഷിക്കാൻ നിരവധി വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും സ്വന്തം നാട്ടിലേക്ക് പോകുന്നതുകൊണ്ട് ജനുവരി 17 ന് കൂടി അവധി പ്രഖ്യാപിക്കണമെന്ന നിരവധി അഭ്യർത്ഥനകൾ കൂടി പരിഗണിച്ചാണ് ജനുവരി 17 ന് സർക്കാർ അവധി പ്രഖ്യാപിച്ചത്. പകരം ജനുവരി 25 പ്രവർത്തിദിനമാക്കിയിട്ടുണ്ട്.
തമിഴ്നാട് സർക്കാർ പൊങ്കലിനോടനുബന്ധിച്ച് വമ്പൻ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർക്ക് പ്രത്യേക സമ്മാന പാക്കേജും ബോണസും നേരത്തെ നൽകി.