Health Tips: ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, കൊളസ്ട്രോൾ കുറഞ്ഞോളും

തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും കഴിയും.

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 10:35 AM IST
  • ഓട്സ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
  • ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.
  • ഈ നാരുകൾ കൊളസ്ട്രോൾ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.
Health Tips: ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, കൊളസ്ട്രോൾ കുറഞ്ഞോളും

കൊളസ്ട്രോൾ മനുഷ്യ ശരീരത്തിന് ആവശ്യമായ ഒന്നാണ്. അത് തന്നെ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ ഒരുപാട് ആരോ​ഗ്യ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കും. അത് കൊണ്ട് തന്നെ കൊളസ്ട്രോൾ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. എൽഡിഎൽ കൊളസ്ട്രോൾ എന്നാൽ ചീത്ത കൊളസ്ട്രോളിനെ പറയുക. ഇത് കുറയ്ക്കുന്നതിനായി ഡോക്ടർ ഒരുപാട് നിർദേശങ്ങൾ തരാറുണ്ട്. ശരീരഭാരം കുറയ്ക്കുക, ഭക്ഷണത്തിൽ മാറ്റം വരുത്തുക, കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകൾ തുടങ്ങിയവ ഡോക്ടർമാർ നിർദേശിക്കും. പക്ഷേ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. മരുന്ന് അധികം ഉപയോ​ഗിക്കാതെ തന്നെ ഇത് നമുക്ക് കുറയ്ക്കാൻ സാധിക്കും. 

അത് എങ്ങനെ ആണെന്നല്ലേ? ഭക്ഷണം, ആരോ​ഗ്യകരമായ ഭക്ഷണത്തിലൂടെ ഈ എൽഡിഎൽ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഒരാൾക്ക് സാധിക്കും. അത്തരത്തിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. 

ഓട്‌സ് - ഓട്സ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കിഡ്‌നി ബീൻസ്, ആപ്പിൾ, പിയേഴ്സ് എന്നിവയിലും ലയിക്കുന്ന നാരുകളുണ്ട്. ഈ നാരുകൾ കൊളസ്ട്രോൾ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

തണ്ണിമത്തൻ - തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും കഴിയും. പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഒക്കെ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും ഒരുപിടി ബെറിപ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Also Read: Mouth Ulcer Remedys:വായിലെ മുറിവ് ക്യാൻസറാകില്ല; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

മത്സ്യം - ഒമേഗ-3 രക്തപ്രവാഹത്തിലെ ട്രൈഗ്ലിസറൈഡുകൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കും. 

സോയാബീൻ - സോയ ബീൻ, അതിൽ നിന്ന് ഉണ്ടാക്കുന്ന ടോഫു, സോയ മിൽക്ക് എന്നിവ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും.

ബദാം, വാൾനട്ട്, നിലക്കടല, മറ്റ് നട്സുകൾ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. നട്സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 

Olive Oil Benefits: മുഖത്തെ കറുപ്പകറ്റും, ഒലിവ് ഓയിൽ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ...

ഒലിവ് ഓയിലിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാണ് ഒലിവ് ഓയിലിൽ ധാരാളം അടങ്ങിയിട്ടുള്ളത്. ഇത് ചർമ സംരക്ഷണത്തിന് സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും മിനുസമാർന്നതും മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തുകയും ചെയ്യാൻ ഈ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.

കൂടാതെ ഒലിവ് ഓയിലിൽ വൈറ്റമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കാനും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. ഒലിവ് ഓയിൽ മുഖസൗന്ദര്യത്തിനായി എങ്ങനെ ഉപയോ​ഗിക്കണം എന്ന് നോക്കാം...

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടിയാൽ നിരവധിയാണ് ​ഗുണങ്ങൾ. ഇവ തുല്യ അളവിലെടുത്ത് യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. അര മണിക്കൂർ മുഖത്ത് പുരട്ടിവച്ച് കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ കേടുപാടുകളും അകാല വാർധക്യവും കുറയ്ക്കാൻ സഹായിക്കും.

ഒരു ടീസ്പൂൺ ഒലിവ് ഓയിലിൽ രണ്ട് ടീസ്പൂൺ തക്കാളി നീരും ചേർത്ത് യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് ഉണങ്ങി 15 മിനുട്ട് കഴി‍ഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ 'ലൈക്കോപീൻ' അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുന്നു. തക്കാളി കറുത്ത പാടുകൾ മാറ്റാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News