Wild Elephant: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പാളി; ആന വിരണ്ടോടി കാട്ടിൽ കയറി

Wild Elephant Injury: ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വയ്ക്കാൻ ശ്രമം നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 04:34 PM IST
  • ആനയെ പടക്കംപൊട്ടിച്ച് അടുത്തുള്ള റബ്ബർത്തോട്ടത്തിലെത്തിച്ച് മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിൻ്റെ പദ്ധതി
  • പടക്കംപൊട്ടിച്ചതോടെ വിരണ്ടോടിയ കാട്ടാന വനത്തിൽ കയറുകയായിരുന്നു
Wild Elephant: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പാളി; ആന വിരണ്ടോടി കാട്ടിൽ കയറി

തൃശൂർ: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പാളി. തുരുത്തിൽ നിന്നിരുന്ന ആന, പടക്കംപൊട്ടിച്ചതോടെ വിരണ്ടോടി കാട്ടിൽ കയറിയതോടെയാണ് ശ്രമം പാളിയത്. അതിരപ്പിള്ളി വെറ്റിലപ്പാറ 14ൽ നിന്നിരുന്ന ആനയെ പടക്കംപൊട്ടിച്ച് അടുത്തുള്ള റബ്ബർത്തോട്ടത്തിലെത്തിച്ച് മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിൻ്റെ പദ്ധതി.

എന്നാൽ, പടക്കംപൊട്ടിച്ചതോടെ വിരണ്ടോടിയ കാട്ടാന വനത്തിൽ കയറുകയായിരുന്നു. അതോടെ ആദ്യ ശ്രമം പാളി. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വയ്ക്കാൻ ശ്രമം നടത്തുന്നത്. കാട്ടിലേക്ക് കയറിയ ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ആന ഉൾവനത്തിലേക്ക് കയറിയെന്നും ശ്രമം തുടരുമെന്നും വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി അറിയിച്ചു. നിലവിൽ ആന ദൃഷ്ടിപഥത്തിലില്ല. ദിവസങ്ങൾക്ക് മുമ്പാണ് മസ്തകത്തിൽ മുറിവേറ്റ് പഴുപ്പ് പുറത്തേക്ക് വന്ന നിലയിൽ ആനയെ കണ്ടെത്തിയത്. രണ്ട് സംഘങ്ങളായാണ് ദൗത്യസംഘത്തിൻ്റെ തെരച്ചിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News