ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്.
സാധാരണ ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം 28 ദിവസമാണ്. എന്നാൽ ചില സ്ത്രീകളിൽ ഇത് ഒരാഴ്ചയോ അതിൽ കൂടുതലോ കഴിഞ്ഞ ശേഷമാണ് കടന്നു വരാറുള്ളത്. ഈ ക്രമം തെറ്റിയ ആർത്തവം അനാരോഗ്യത്തിന്റെ സൂചനയാണ്. ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ....
ക്രമം തെറ്റിയുള്ള ആർത്തവത്തിന് ഏറ്റവും നല്ല പരിഹാരമാണ് കറുവപ്പട്ട. ഒരു ഗ്ലാസ് പാലിൽ അൽപം കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് ആർത്തവം കൃത്യമാകാൻ ഏറെ നല്ലതാണ്.
ക്യാരറ്റ് ജ്യൂസും മുന്തിരി ജ്യൂസും ക്യത്യമായുള്ള ആർത്തവം വരാൻ സഹായിക്കുന്നു. ക്യാരറ്റ് വെറുതെ കഴിക്കുന്നതും നല്ലതാണ്.
കൃത്യമായുള്ള ആർത്തവത്തിന് വേണ്ട മറ്റൊന്ന് യോഗയും വ്യായാമവുമാണ്. ദിവസവും രണ്ട് മണിക്കൂർ യോഗ ചെയ്യാൻ ശ്രമിക്കുക.
ആർത്തവം ക്രമമാകാൻ പപ്പായ സഹായിക്കും. പപ്പായയിൽ കരോട്ടിൻ ധാരാളമുണ്ട്. ഇത് ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടും.
ആർത്തവം കൃത്യമാകാൻ മഞ്ഞൾ ചേർത്ത പാൽ കുടിക്കാവുന്നതാണ്. മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ സംതുലനത്തിന് സഹായിക്കും.
ഇഞ്ചി നല്ല പേസ്റ്റ് പോലെ അരച്ച് അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും അത് പോലെ ആർത്തവ സമയത്തെ വേദന അകറ്റാനും ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)