തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. തൂങ്ങാപാറ മുഹമ്മദ് ജാസിം മൻസിൽ നാസറിനേയും നാസറിന്റെ മകൻ മുഹമ്മദ് ജാസിമിനേയുമാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചംകുഴി സ്വദേശിയിൽ നിന്നും കഞ്ചിയൂർക്കോണം ചെട്ടിക്കോണത്ത് സാമസിക്കുന്ന ദമ്പതികളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
അറസ്റ്റിലായ നാസർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സമീപിച്ച് മെഡിക്കൽ കോളേജിൽ ജോലിക്ക് ആളെ ആവശ്യമുണ്ട് എന്നും അവിടെ ജോലി ശരിയാക്കി കൊടുക്കാം എന്നും വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം മകൻ ജാസിമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പരിപ്പെടുത്തും. പിന്നീട് പണം വാങ്ങി പറ്റിക്കുകയാണ് ചെയ്തത്.
രതീഷ് കുമാർ, ഭാര്യ ദിവ്യ മോൾ എന്നിവരിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തു. ഇരുവർക്കും മെഡിക്കൽ കോളേജിൽ അറ്റൻഡറായി ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വീരണകാവ് മഞ്ചംകുഴി മേക്കുകര വീട്ടിൽ ഗോപിയുടെ മകൻ ബാബുരാജിന് മെഡിക്കൽ കോളേജിൽ പൂണായി ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് 4.5 ലക്ഷം രൂപയും വാങ്ങി.
തമ്പാനൂർ ഔവർ കോളേജിനടുത്തുള്ള നാസറിന്റെ ഓഫീസിൽ വച്ചാണ് പ്രതികൾ പണം കൈപ്പറ്റിയത്. രണ്ട് സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത കാട്ടാക്കട പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. പോലീസ് കേസെടുത്തെന്ന് മനസിലാക്കിയ പ്രതികൾ ഒളിവിൽ പോകാൻ തയാറെടുക്കുന്നതിനിടെ തൂങ്ങാപ്പാറയുള്ള പ്രതികളുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.