Best Bars India 2024: ഇന്ത്യയിലെ മികച്ച ബാറുകളില്‍ ഒന്നായി തിരുവനന്തപുരം 'ഹയാത്ത് റീജൻസി'; ദി ഐവറി ക്ലബ്ബിന് ദേശീയ പുരസ്‌കാരം

Best Bars India 2024: ഇന്ത്യയിലെ മികച്ച ബാറുകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് തിരുവനന്തപുരം 'ഹയാത്ത് റീജൻസി'യുടെ 'ദി ഐവറി ക്ലബ്ബ്' ഇടം നേടി

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 05:27 PM IST
  • 'ബെസ്റ്റ് വർക്ക് ഇൻ സസ്റ്റെയ്‌നബിലിറ്റി' പുരസ്‌കാരമാണ് ദി ഐവറി ക്ലബ്ബിനു ലഭിച്ചത്.
Best Bars India 2024: ഇന്ത്യയിലെ മികച്ച ബാറുകളില്‍ ഒന്നായി തിരുവനന്തപുരം 'ഹയാത്ത് റീജൻസി'; ദി ഐവറി ക്ലബ്ബിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ബാറുകളുടെ പട്ടികയിൽ ഇടംനേടി തിരുവനന്തപുരം 'ഹയാത്ത് റീജൻസി'. ടുലീഹോയും എംഡബ്‌ള്യു മാഗസിനും ചേർന്ന് കണ്ടെത്തിയ ഇന്ത്യയിലെ മികച്ച ബാറുകളിൽ കേരളത്തിൽനിന്ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയുടെ ദി ഐവറി ക്ലബ്ബ് ഇടംനേടി. 'ബെസ്റ്റ് വർക്ക് ഇൻ സസ്റ്റെയ്‌നബിലിറ്റി' പുരസ്‌കാരമാണ് ദി ഐവറി ക്ലബ്ബിനു ലഭിച്ചത്. 

നറുനീണ്ടി പോലുള്ള ഉല്‍പന്നങ്ങളുടെ ഫലവത്തായ ഉപയോഗമാണ് ഐവറി ക്ലബ്ബിന് പുരസ്ക്കാരപ്പട്ടികയില്‍ ഇടംനേടിക്കൊടുത്തത്. കേരളത്തില്‍നിന്ന് ദി ഐവറി ക്ലബ്ബ് മാത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്. കോഫി ടെസ്റ്റിംഗ്, ടീ ടെസ്റ്റിംഗ് ഒക്കെപ്പോലെ ബിവറേജ് ടെസ്റ്റിംഗും ലോകത്ത് വളര്‍ന്നുവരുന്ന പുതിയൊരു രീതിയാണ്. അതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് ഐവറി ക്ലബ്ബിന് ലഭിച്ചത്. 

ബിവറേജ് എഡ്യൂക്കേഷൻ മേഖലയിൽ പ്രവർത്തിക്കുകയും ബിവറേജ് ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുകയും സ്ഥാപനമാണ് ടുലീഹോ. രാജ്യത്തെ മികച്ച ബാറുകളുടെ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി പട്ടികപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. ലോക ടൂറിസം മേഖലയിൽ ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ‘30 ബെസ്റ്റ് ബാർസ് ഇൻ ഇന്‍ഡ്യ’ എന്ന പട്ടികയും ഇവരുടെ ഇരുപതിലധികം വരുന്ന പുരസ്‌കാരങ്ങളും. ബാർ ഉപഭോക്താക്കൾ, കോക്ടെയിൽ വിദഗ്ധർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിങ്ങനെ വിവിധ മേഖലകളിലെ മുന്നൂറോളംപേർ അടങ്ങുന്ന ജൂറിയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News