അമ്മാവന്റെ വീട്ടിൽ നിന്നും ഗ്യാസ് സിലണ്ടർ മോഷ്ടിച്ചുകൊണ്ടുവന്നു വിറ്റു; അടിമാലിയിൽ രണ്ടു പേർ പിടിയിൽ

Adimali Gas Cylinder Theft Case : ആശുപത്രിയിലുള്ള സഹോദരന്റെ ചികിത്സ ചിലവിന് വേണ്ടിയാണ് സിലണ്ടർ വിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് യുവാക്കൾ വിൽപന നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 07:28 PM IST
  • സ്വാമിനാഥൻ തന്റെ അമ്മാവന്റെ വീട്ടിൽ നിന്നുമാണ് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിക്കുന്നത്.
  • ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച് പ്രതികൾ വ്യാഴാഴ്ച രാവിലെ അടിമാലി ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ എത്തിച്ച് വിൽക്കുകയായിരുന്നു.
  • ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരന്റെ ചികിത്സാ ചെലവിന് പണമില്ലാത്തതിനാലാണ് ഗ്യാസ് സിലിണ്ടറുകൾ വില്ക്കുന്നതെന്ന് കടയുടമയെ പ്രതികൾ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു
അമ്മാവന്റെ വീട്ടിൽ നിന്നും ഗ്യാസ് സിലണ്ടർ മോഷ്ടിച്ചുകൊണ്ടുവന്നു വിറ്റു; അടിമാലിയിൽ രണ്ടു പേർ പിടിയിൽ

ഇടുക്കി : ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ രണ്ടു പേർ പിടിയിൽ. അടിമാലി അമ്പലപ്പടി മേനോത്ത് ഉണ്ണി എന്ന് വിളിക്കുന്ന ഷിനു(38), കോട്ടപ്പാറ കോളനിയിൽ താമസിക്കുന്ന സ്വാമിനാഥൻ (37) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സ്വാമിനാഥൻ തന്റെ അമ്മാവന്റെ വീട്ടിൽ നിന്നുമാണ് ഗ്യാസ് സിലിണ്ടറുകൾ കടത്തി കൊണ്ടുവന്ന് വിറ്റത്.

കോട്ടപ്പാറയിൽ താമസിക്കുന്ന സ്വാമിനാഥന്റെ അമ്മാവൻ രാജാമണിയുടെ വീട്ടിൽ നിന്നും രണ്ട് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച പ്രതികൾ വ്യാഴാഴ്ച രാവിലെ അടിമാലി ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ എത്തിച്ച് വിൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരന്റെ ചികിത്സാചെലവിന് പണമില്ലാത്തതിനാലാണ് ഗ്യാസ് സിലിണ്ടറുകൾ വില്ക്കുന്നതെന്ന് കടയുടമയെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു പ്രതികൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News