Crime News: കവർച്ചാ കേസിലെ മുഖ്യപ്രതിയെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അറസ്റ്റു ചെയ്തു!

Robbery Case: ഫറോക്ക് പോലീസിൻ്റെ അന്വേഷണത്തോടൊപ്പം ഡപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണം നടത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 05:59 AM IST
  • കവർച്ചാ കേസിലെ മുഖ്യപ്രതിയെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അറസ്റ്റു ചെയ്തു
  • കൊണ്ടോട്ടി പനയം പറമ്പ് സ്വദേശി ദാനിഷ് മിൻഹാജിനെയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അറസ്റ്റ് ചെയ്തത്
Crime News: കവർച്ചാ കേസിലെ മുഖ്യപ്രതിയെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അറസ്റ്റു ചെയ്തു!

കോഴിക്കോട്: രാമനാട്ടുകരയിൽ ഫുട്പാത്തിൽ നിൽക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.  പ്രതിയെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി എസ് ഹരീഷിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പനയം പറമ്പ് സ്വദേശി ദാനിഷ് മിൻഹാജിനെയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അറസ്റ്റ് ചെയ്തത്.

Also Read: വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

ഇക്കഴിഞ്ഞ മാർച്ച് 15 ന് രാത്രി രാമനാട്ടുക്കര സുരഭി മാളിനു സമീപത്തെ പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി ഫുട്പാത്തിൽ നിൽക്കുന്ന സമയം ദാനിഷ് ക്രൂരമായി മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നു കളഞ്ഞുവെന്ന ഫറോക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പെക്ടർ സൈഫുള്ള കേസ് രജിസ്റ്റർ ചെയ്യുകയും സബ്ബ് ഇൻസ്പെക്ടർ എസ്.അനൂപിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!

ഫറോക്ക് പോലീസിൻ്റെ അന്വേഷണത്തോടൊപ്പം ഡപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ അന്വേഷണ സംഘം ലോഡ്ജുകളിൽ നടത്തിയ തിരച്ചിലിൽ ദാനിഷിനെ കസ്റ്റഡിയിലെടുത്ത് ഫറോക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.  ഇയാൾ സംഭവത്തിന് ശേഷം വീട്ടിൽ പോകാതെ വില കുറഞ്ഞ ലോഡ്ജുകളിൽ റൂമെടുത്ത് താമസിക്കുകയും കോഴിക്കോട് ബീച്ച്, പാളയം, രാമനാട്ടുക്കര തുടങ്ങീ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് കവർച്ച നടത്തുകയും ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.

Also Read: Mahadhan Rajyog: ഈ രാശിക്കാർക്ക് അടുത്ത വർഷം വരെ ലഭിക്കും സർവ്വൈശ്വര്യങ്ങളും!

പോലീസിനെ വെല്ലുവിളിക്കുന്ന രീതിയിൽ ഇവരുടെ ഒരു വലിയ സംഘം തന്നെ കറങ്ങി നടക്കുന്നുണ്ട്. ലഹരി മരുന്നിൻ്റെ അമിതമായ ഉപയോഗവും ഇയാൾക്കുണ്ടെന്നാണ് പോലീസ് പറയുന്നത്.  ഇയാളുടെ കയ്യിൽ നിന്നും കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.  സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.സുധീഷ്, കെ ടി ശ്യാം രാജ്, കെ.സുകേഷ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News