Trainer Stabbed to Death: ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; ജിം ഉടമ പിടിയിൽ!

Trainer Stabbed to Death Latest Updates: ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്നും അത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പോലീസ് നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Oct 18, 2024, 01:06 PM IST
  • ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ
  • ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് പോലീസിന്‍റെ പിടിയിലായത്
  • കൊല്ലപ്പെട്ടത് ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ്
Trainer Stabbed to Death: ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; ജിം ഉടമ പിടിയിൽ!

കൊച്ചി: ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിലായതായി റിപ്പോർട്ട്. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പോലീസിന്‍റെ പിടിയിലായത്. 

Also Read: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും

കൊല്ലപ്പെട്ടത് ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പോലീസ് പിടികൂടുകയായിരുന്നു. 

ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്‍റെ കൂടെ ട്രെയിനർ ആയിട്ടാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. 

Also Read: ബുധ ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് തൊഴിൽ ബിസിനസിൽ പുരോഗതി!

ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായതും മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിലായതും.

 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News