Gold Seized: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കിലോ സ്വര്‍ണവുമായി രണ്ട് പേർ പിടിയിൽ

ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ബഹ്റൈന്‍ വഴി എത്തിയ അയൂബില്‍ നിന്നും 1072 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്‌സുളുകളാണ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 04:04 PM IST
  • ഇരുവരെയും കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
  • എക്സ്റേയിലാണ് ഇവരുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് ഗുളികകള്‍ കണ്ടെത്തിയത്.
  • ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 65-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
Gold Seized: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കിലോ സ്വര്‍ണവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. നാല് ക്യാപ്സ്യൂളുകളിലായാണ് സ്വർണം കണ്ടെത്തിയത്. കാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി പൂച്ചങ്ങര അയൂബ് (35) കോഴിക്കോട് സ്വദേശി അനീസ് എന്നിവരെ പിടികൂടുന്നത്. ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.1 കിലോഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രണ്ട് യാത്രക്കാരില്‍ നിന്നായി പിടികൂടുകയായിരുന്നു. 

ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ബഹ്റൈന്‍ വഴി എത്തിയതാണ് അയൂബ്. അയൂബില്‍ നിന്നും 1072 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്‌സുളുകൾ പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്നും വന്നതാണ് അനീസ്. ഇയാളുടെ പക്കല്‍ നിന്നും 1065 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്‌സുലുകളും ആണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

Also Read: പകൽ കാറില്‍ കറങ്ങും; ക്വിന്‍റൽ കണക്കിന് മലഞ്ചരക്ക് മോഷ്ടിക്കുന്ന ദമ്പതികൾ കോഴിക്കോട് പിടിയിൽ

 

ഇരുവരെയും കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. എക്സ്റേയിലാണ് ഇവരുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് ഗുളികകള്‍ കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 65-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News