Fuel Price and Israel Hamas War: രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിച്ചിരിയ്ക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാന ഉത്സവമായ ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ അടുത്തെത്തിയിരിയ്ക്കുകയാണ്. കൂടാതെ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
Also Read: Israel-Hamas War: ഇസ്രായേൽ-ഹമാസ് യുദ്ധം, കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയിൽ വില
ഈ അവസരത്തില്‍, തികച്ചും ആകസ്മികമായി പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഹമാസ് യുദ്ധം ദീപാവലിയോടെ രാജ്യത്ത് ഇന്ധനവില കുറയുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിയ്ക്കുകയാണ്. അതായത്, ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനും തീ പിടിച്ചിരിയ്ക്കുകയാണ്...!!
Also Read: Jupiter Transit 2023: 2024 രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ വര്‍ഷം!! വ്യാഴ സംക്രമം സമ്പത്ത് വര്‍ഷിക്കും
അതായത്, ഇസ്രായേൽ-ഹമാസ് യുദ്ധം ആഗോള വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച ദിവസം മുതല്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിൽ തുടർച്ചയായ വര്‍ദ്ധനയാണ് കാണുന്നത്. അസംസ്‌കൃത എണ്ണയുടെ വില ഇപ്പോള്‍ ബാരലിന് 86 ഡോളറിന് മുകളിലാണ്.
Also Read: Sun Transit 2023: സൂര്യ സംക്രമണം കന്നി രാശിക്കാര്‍ക്ക് നല്‍കും അടിപൊളി നേട്ടങ്ങള്‍!! സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി
ഡബ്ല്യുടിഐ ക്രൂഡിന്‍റെ വില ബാരലിന് 0.09% ഉയർന്ന് 86.05 ഡോളറിലെത്തി. ഇതുകൂടാതെ, ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 0.16% വര്‍ദ്ധിച്ച് 87.79 ഡോളറിലാണ്. ക്രൂഡ് ഓയിൽ വില വര്‍ദ്ധന കൂടാതെ, ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.
എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് രാജ്യത്ത് ഇന്ധന വിലയെ ബാധിക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. അതേസമയം, നിലവില്‍ രാജ്യത്ത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ കഴിഞ്ഞ 18 മാസമായി മാറ്റമില്ല.
രാജ്യത്തെ മെട്രോ സിറ്റികളില്‍ ഇന്ധന വില ഇപ്രകാരമാണ്...
ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്
മുംബൈയിൽ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്
കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസൽ ലിറ്ററിന് 92.76 രൂപയുമാണ്
ചെന്നൈയിൽ പെട്രോളിന് 102.74 രൂപയും ഡീസലിന് 94.34 രൂപയുമാണ്
ഇന്ധനവില പിടിച്ചു നിര്‍ത്തുന്നത് നിയമസഭ തിരഞ്ഞെടുപ്പ്!!
ആഭ്യന്തര വിപണിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആഘാതം ദൃശ്യമാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നവംബറില്‍ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും 2024 തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ഇപ്പോള്‍ എണ്ണക്കമ്പനികളെ സംബന്ധിച്ചിടത്തോളം വില്ലനായി മാറിയിരിയ്ക്കുകയാണ്. രാജ്യത്ത് വിലക്കയറ്റം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന അവസരത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്ന അവസരത്തിലും തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് രാജ്യത്ത് ഇന്ധന വില വര്‍ദ്ധന ഉണ്ടാവില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്...!!
അതായത്, ക്രൂഡ് ഓയിൽ വില വര്‍ദ്ധിച്ചെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കാന്‍ ഇടയില്ല...!!
എല്ലാ ദിവസവും 6 മണിക്ക് പുതിയ ഇന്ധന നിരക്കുകൾ പുറത്തുവിടുന്നു
രാജ്യത്തെ സർക്കാർ എണ്ണക്കമ്പനികൾ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും നിരക്ക് പുറത്തുവിടുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ കമ്പനികൾ അവരുടെ വെബ്‌സൈറ്റിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രസിദ്ധീകരിക്കുന്നു.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ, വാറ്റ്, മറ്റ് നികുതികള്‍ എന്നിവ ചേർക്കുന്നതോടെ ഇന്ധനത്തിന്‍റെ വില യഥാർത്ഥ വിലയേക്കാൾ ഇരട്ടിയാകും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.