Tuesday Tips: ചൊവ്വാഴ്ച ചെയ്യുന്ന പൂജാവിധികള്‍ നിങ്ങളെ കോടിപതിയാക്കും

ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭാഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ  ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ  പ്രത്യേകം പൂജിക്കുന്നതിലൂടെ ജീവിതത്തിലെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.    

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 12:49 PM IST
  • ജീവിതത്തില്‍ ഭാഗ്യം തുണയ്ക്കുന്നില്ല എങ്കില്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക, നിങ്ങൾക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും
Tuesday Tips: ചൊവ്വാഴ്ച ചെയ്യുന്ന പൂജാവിധികള്‍ നിങ്ങളെ കോടിപതിയാക്കും

Tuesday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭാഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ  ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ  പ്രത്യേകം പൂജിക്കുന്നതിലൂടെ ജീവിതത്തിലെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.    

ഹിന്ദു കലണ്ടര്‍ അനുസരിച്ച്  ചൊവ്വാഴ്ച ദിവസം സങ്കട മോചകനായ ഹനുമാന് സമർപ്പിച്ചിരിക്കുന്നു. തന്‍റെ ഭക്തരുടെ ആരാധനയിൽ ഹനുമാൻ പ്രസാദിച്ചാൽ എല്ലാ സങ്കടങ്ങളും മാറുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച നിയമപ്രകാരം ഹനുമാനെ ആരാധിച്ചാല്‍ ജീവിതത്തിലെ കഷ്ടതകള്‍ മാറിക്കിട്ടും. 

Also Read:  Vastu Tips: സൂര്യാസ്തമയത്തിനുശേഷം അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, അനര്‍ത്ഥം സംഭവിക്കാം

ജീവിതത്തില്‍ ഭാഗ്യം തുണയ്ക്കുന്നില്ല എങ്കില്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക, നിങ്ങൾക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ഏറെ പരിശ്രമിച്ചിട്ടും നിങ്ങളുടെ ജോലിയിൽ വിജയിക്കാൻ നിങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ ചൊവ്വാഴ്ച നടത്തുന്ന പ്രത്യേക പൂജയിലൂടെ ആ പ്രതിസന്ധി മറികടക്കാന്‍  സാധിക്കും. നിങ്ങൾ ധാരാളം സമ്പത്ത് നേടാനും കോടീശ്വരനാകാനും ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ചൊവ്വാഴ്ച ഈ ഉപായങ്ങള്‍ ചെയ്യുക.  

1.  നിങ്ങൾ കൂടുതല്‍ സമ്പത്ത് നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചൊവ്വാഴ്ച ഈ ഉപായം ചെയ്യാം.  ചൊവ്വാഴ്ച്ച 22  ആലില എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം കിഴക്കോട്ട് അഭിമുഖമായി നിന്ന്  22 ഇലകളിലും 'റാം' എന്ന് എഴുതുക. ശേഷം ക്ഷേത്രത്തിൽ പോയി ഈ ഇലകൾ ഹനുമാന്‍റെ പദത്തിങ്കല്‍ സമർപ്പിക്കുക. ഇപ്രകാരം ചെയ്‌താല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് മാറ്റം കാണുവാന്‍ സാധിക്കും. 

2. ദീർഘനാളായി എന്തെങ്കിലും തരത്തിലുള്ള  പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഈ പ്രതിവിധി ഉപകാരപ്രദമാണ്. ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രത്തിൽ പോയി മുല്ലപ്പൂ എണ്ണ ഒഴിച്ച് വിളക്ക് കത്തിയ്ക്കുക. വിളക്കില്‍ ചുവന്ന നിറത്തിലുള്ള തിരി ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ഓർമ്മിക്കുക.

3. പലതവണ  ചൊവ്വാദോഷം മൂലം  നിങ്ങള്‍ ചെയ്യുന്ന ജോലികൾ പാഴാകുകയും ജോലിയിൽ വിജയം ഉണ്ടാകാതിരിക്കുകയും ചെയ്യും. ഈ പ്രതിസന്ധി മറികടക്കാന്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിച്ച് പ്രസാദം വിതരണം ചെയ്യുക. 40 ചൊവ്വാഴ്ച വരെ ഇത് പതിവായി ചെയ്യുക. ഇത് ചൊവ്വാ ദോഷത്തിന്‍റെ  സ്വാധീനങ്ങള്‍ കുറയ്ക്കാന്‍ സഹായിയ്ക്കും.  

4. നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല, വളരെക്കാലമായി കടം കൊണ്ട് ബുദ്ധിമുട്ടുകയും അതിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ചൊവ്വാഴ്ച ഈ പ്രത്യേക കാര്യം ചെയ്യാം.  ചൊവ്വാഴ്ചകളിൽ 'ഓം ഹനുമന്തേ നമഃ' എന്ന് 108 തവണ ജപിക്കുക. ഈ പ്രതിവിധി ചെയ്താൽ കടം തീരുമെന്ന് മാത്രമല്ല, പണവും ലഭിക്കും.

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News