തള്ളവിരലിന് നടുക്കായി രണ്ട് അർധ വൃത്തങ്ങൾ ചേർന്നതു പോലൊരു രേഖ. കാഴ്ചയിൽ ചിലപ്പോൾ അത് ചെറുതായി തോന്നിയേക്കാമെങ്കിലും ഇതിന്റെ ഫലം പറയുന്നത് നിങ്ങളുടെ ഭാഗ്യം കൂടിയാണ്. മറ്റുള്ളവർക്ക് നിങ്ങളോടുള്ള ആകർഷണത്തെ കാണിക്കുന്നതാണ് തള്ളവിരലിലെ ഈ രേഖയെന്ന് ഹസ്തരേഖ ശാസ്ത്രത്തിൽ പറയുന്നു. അത് കൊണ്ട് തന്നെ ഇതിനെ ആകർഷണ രേഖയെന്ന് വേണമെങ്കിലും പറയാം.
നമ്മുടെ ചെറുവിരലിന് താഴെയുള്ള ഭാഗത്തെ മൗണ്ട് ഓഫ് മെർക്കുറി എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്ത് ഒരു നേർ രേഖയുണ്ടെങ്കിൽ മറ്റുള്ളവരുമായി നല്ല രീതിയിൽ ആശയ വിനിമയം നടത്താൻ നിങ്ങൾക്ക് കഴിവുണ്ടെന്നും അത് വഴി ധനം സമ്പാദിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
മോതിര വിരലിന് താഴെയുള്ള ഭാഗത്തെ മൗണ്ട് ഓഫ് സൺ എന്ന് വിളിക്കും. കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ മികവിനെയാണ് ഈ ഭാഗം സൂചിപ്പിക്കുന്നത്. കൈപ്പത്തിയുടെ നടുഭാഗത്തിന്റെ ഇടത്ത് വശത്തായി സ്റ്റാർ രേഖ ഉണ്ടെങ്കിൽ മനസ് പറയുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങൾ വിജയിക്കും എന്നതിന്റെ സൂചനയാണത്.
മൗണ്ട് ഓഫ് ജൂപിറ്റർ എന്നറിയപ്പെടുന്ന ഭാഗമാണ് ചൂണ്ടുവിരലിന് താഴെയുള്ളത്. ഇവിടെ സ്റ്റാർ ആകൃതിയിൽ രേഖയുണ്ടെങ്കിൽ നിങ്ങൾ നേതൃപാടവം ഉള്ളവർ ആയിരിക്കും. രാഷ്ട്രീയ മേഖലകളിലൊക്കെ നിങ്ങൾ ശോഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA