Surya Gochar 2024: വ്യാഴത്തിന്റെ രാശി വിട്ട് സൂര്യൻ നാളെ മകരം രാശിയിൽ പ്രവേശിക്കും. ഇഇതിലൂടെ ഈ നാല് രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ ലഭിക്കും. ഫെബ്രുവരി 13 വരെ സൂര്യൻ ഇവിടെ തുടരും. സൂര്യൻ ഉത്തരായനത്തിലെത്തുന്നതോടെ കൂടുതൽ മികച്ച ഫലങ്ങൾ കാണപ്പെടും. 4 രാശിക്കാർക്ക് സൂര്യന്റെ സംക്രമത്തിൽ നിന്ന് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാർ അറിയാം...
Also Read: Surya Favourite Zodiacs: സൂര്യ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും!
മേടം (Aries): ഈ രാശിക്കാർക്ക് ഇത് വളരെ നല്ല സമയമായിരിക്കും. സൂര്യൻ മേട രാശിയുടെ പത്താം ഭാവത്തിൽ പ്രവേശിക്കുന്നതോടെ ജോലി, ബിസിനസ്സ് എന്നിവയ്ക്ക് പുതിയ ഊർജ്ജം ലഭിക്കും. ഈ ഒരു മാസം മുഴുവനും ബിസിനസിന് വളരെ മികച്ചതായിരിക്കും. രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് അനുയോജ്യമായ സമയം ആയിരിക്കും. നിങ്ങൾ ഒരു സർക്കാർ ജോലിയിലാണെങ്കിലും ഈ സമയം നിങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ സ്ഥാനക്കയറ്റത്തിനും സാധ്യത.
ഇടവം (Taurus): സൂര്യന്റെ പിന്തുണ നിങ്ങളുടെ ഭാഗ്യം വർധിപ്പിക്കാൻ ഇതിലും മികച്ച അവസറാം ഇനി കിട്ടില്ല. ബഹുമാനത്തിന്റെ കാര്യത്തിൽ നിങ്ങൾ ഭാഗ്യവാനാണെന്ന് തെളിയും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. അത് ജോലിയായാലും ബിസ്സിനസ്സായാലും കാര്യങ്ങൾ നന്നായി നടക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും, മറ്റുള്ളവരുടെ പിന്തുണയിൽ നിങ്ങൾ വളരെ സന്തുഷ്ടരായിരിക്കും.
Also Read: Milind Deora Resigns: മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു; ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നേക്കും
തുലാം (Libra): ഈ രാശിക്കാർക്ക് വരുന്ന ദിവസങ്ങളിൽ നേട്ടങ്ങൾ ലഭിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജ്യേഷ്ഠന്റെ പുരോഗതിക്കുള്ള സമയമാണ്. അവൻ ഒരു സർക്കാർ ജോലിക്ക് തയ്യാറെടുക്കുകയാണെങ്കിൽ ലഭിച്ചേക്കാം.
മകരം (Capricorn): നിങ്ങളുടെ രാശിയിലും ലഗ്നത്തിലും സൂര്യദേവന്റെ വരവ് ഊർജ്ജം നൽകും. ഫെബ്രുവരി 13 വരെ നിങ്ങൾ കൂടുതൽ സജീവമായിരിക്കാൻ ശ്രമിക്കുക. രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്, വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും, നിങ്ങളുടെ ബോസുമായി നിങ്ങൾ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്, ഈ സമയത്ത് നിങ്ങൾക്ക് ബോസിന്റെ ഗുഡ് ബുക്കിൽ പ്രവേശിക്കാം. ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക അല്ലാത്തപക്ഷം അത് ബുദ്ധിമുട്ടുണ്ടാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.