Makar Sankranti: മകരസംക്രാന്തി ദിനം സൂര്യനെ ആരാധിക്കുന്നത് ശുഭകരമാണ്. അതുപോലെ ഈ ദിവസം പുണ്യ നദികളില്‍ സ്‌നാനം ചെയ്യുന്നതിനും ദാനകര്‍മ്മങ്ങള്‍ നടത്തുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറും. അതിനെ സംക്രാന്തി എന്നാണ് പറയുന്നത്. ജനുവരി 15 ന് സൂര്യന്‍ മകരരാശിയിലേക്ക് പ്രവേശിക്കുന്നതിനെ മകര സംക്രാന്തി എന്ന് പറയും. ഈ വര്‍ഷത്തെ മകരസംക്രാന്തിക്ക് വളരെ പ്രത്യേകതയുണ്ട് അതായത് 77 വര്‍ഷങ്ങള്‍ക്ക് ശേഷം മകര സംക്രാന്തിയില്‍ ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളുകയാണ്.
Also Read: സൂര്യ സംക്രമം; 2 ദിവസത്തിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും!
ജനുവരി 14 ന് ഉച്ചകഴിഞ്ഞ് 2:40 മുതല്‍ ജനുവരി 15 ന് രാത്രി 11:10 വരെ മകരസംക്രാന്തി ദിനത്തില്‍ വരിയന്‍ യോഗം രൂപപ്പെടും. ഇതോടൊപ്പം ജനുവരി 15 ന് രാവിലെ 10:22 മുതല്‍ 07:15 വരെ രവിയോഗവും ഉണ്ടാകും. ശുക്രന്‍ അതിന്റെ രാശിയിലും ശനി അതിന്റെ മൂല ത്രികോണ രാശിയായ കുംഭത്തിലും വ്യാഴം സ്വന്തം രാശിയായ മേടത്തിലുമുണ്ടാകും. മകരസംക്രാന്തി നാളില്‍ ഇത്തരത്തില്‍ ശുഭയോഗങ്ങള്‍ രൂപീകരിക്കുന്നതിലൂടെ ചില രാശിയിലുള്ളവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും. അതിലൂടെ ഈ ദിവസം ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മകരസംക്രാന്തിയിലെ ശുഭയോഗങ്ങള്‍ ഗുണകരമാകുന്നതെന്ന് നോക്കാം.
മേടം (Aries): സൂര്യന്‍ പത്താം ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ മേട രാശിക്കാര്‍ക്ക് മകരസംക്രാന്തി വളരെ ഗുണം ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. തൊഴില്‍ മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ഇതോടൊപ്പം പുതിയ തൊഴിലവസരങ്ങളും ലഭ്യമാകും. വിദേശത്ത് ജോലി ചെയ്യാനുള്ള നിങ്ങളുടെ സ്വപ്നവും സാക്ഷാത്കരിക്കാനാകും. ബിസിനസ്സിലും വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിദേശത്ത് നടത്തുന്ന ബിസിനസ്സിലും ലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിലും നല്ല വിജയം കൈവരിക്കാന്‍ കഴിയും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും.
ചിങ്ങം (Leo): സൂര്യ രാശിയായതിനാല്‍ ചിങ്ങം രാശിക്കാര്‍ക്കും മകരസംക്രാന്തി ദിനത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ സമയം വലിയ വിജയങ്ങള്‍ തന്നെ നിങ്ങളെ തേടിയെത്തും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗ്രഹം സഫലമാകും. ബിസിനസിലും ലാഭത്തിന് സാധ്യതയുണ്ട്. വാതുവെപ്പ് വഴി നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനാകും. അപ്രതീക്ഷിത ധനഭാഗ്യം കൈവരും. ബിസിനസ്സില്‍ ഒരു വലിയ ഇടപാടോ പദ്ധതിയോ നേടാനാകും. ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് ഈ സമയം നല്ല ബന്ധം ആസ്വദിക്കാനാകും. ആരോഗ്യകാര്യത്തില്‍ അല്‍പം ജാഗ്രത വേണം.
മകരം (Capricorn): വ്യാഴത്തിന്റെ രാശിയായ മകരത്തിനും മകരസംക്രാന്തി വളരെ ഗുണം ചെയ്യും. ഇതുമൂലം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഒരു മികച്ച കരിയര്‍ ആരംഭിക്കാന്‍ കഴിയും. ഇതോടൊപ്പം സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും ശക്തമാണ്. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും. നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇതിലൂടെ നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. ബന്ധങ്ങള്‍ ഈ സമയം ശക്തമായി നിലനില്‍ക്കും.
മീനം (Pisces): മീനരാശിക്കാര്‍ക്ക് മകരസംക്രാന്തി വളരെ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ഏറെ നാളായി കാത്തിരുന്ന ചില പ്രവൃത്തികള്‍ക്ക് അന്തിമരൂപമായേക്കും. പ്രണയ ജീവിതവും മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് വളരെ നല്ല അന്തരീക്ഷം ഉണ്ടാകും ആളുകള്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. ജോലി സംബന്ധിച്ച് നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.