Surya Rashi Parivartan 2022: പുതുവർഷത്തിൽ സൂര്യന്റെ ആദ്യ രാശിമാറ്റം (Surya Rashi Parivartan 2022) ജനുവരി 14 ന് സംഭവിക്കാൻ പോകുന്നു. ഈ സമയം സൂര്യ ദേവൻ ധനു രാശിയിലാണ്. ജനുവരി 14ന് മകരരാശിയിൽ പ്രവേശിക്കും.
ജ്യോതിഷ വീക്ഷണത്തിൽ സൂര്യന്റെ രാശിമാറ്റം വളരെ സവിശേഷമാണ്. കാരണം സൂര്യൻ എല്ലാ രാശികളുടെയും രാജാവായി കണക്കാക്കപ്പെടുന്നു. സൂര്യന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാർ ആരാണെന്ന് അറിയാമോ?
Also Read: Astrology: ഇതാണ് ലോകത്തിലെ കോടീശ്വരന്മാരുടെ രാശികൾ! നിങ്ങളുടെ രാശി ഇതിലുണ്ടോ? #Astrology
ഇടവം (Taurus): ഇടവ രാശിക്കാർക്ക് സൂര്യ സംക്രമണം ശുഭകരമാണെന്ന് തെളിയിക്കും. സൂര്യൻ സംക്രമിക്കുമ്പോൾ തന്നെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ആരംഭിക്കും. സൂര്യൻ സംക്രമിക്കുന്ന സമയത്ത് നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും നിങ്ങൾക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളോടുള്ള താൽപര്യം വർദ്ധിക്കും, അതിനാൽ മനസ് ശാന്തവും സന്തോഷവുമായി നിലനിൽക്കും. സൂര്യഭഗവാനെ പതിവായി ജലം അർപ്പിക്കുന്നത് പ്രത്യേക നേട്ടങ്ങൾ നൽകും. ഇതോടൊപ്പം സമൂഹത്തിൽ ബഹുമാനവും ലഭിക്കും. ഇതുകൂടാതെ തൊഴിലിൽ പുരോഗതിയുണ്ടാകും.
ചിങ്ങം (Leo): സൂര്യന്റെ ഈ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യും. രാശിമാറ്റത്തിന് ശേഷമുള്ള സാമ്പത്തിക ജീവിതം സന്തോഷകരമായിരിക്കും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റത്തിന് ചാൻസ്. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കും. ബിസിനസ്സിൽ കുടുങ്ങിയ പണം തിരികെ ലഭിക്കും. ഇതുകൂടാതെ രാശിമാറ്റത്തിന് ശേഷം കഠിനാധ്വാനത്തിന്റെ മുഴുവൻ നേട്ടങ്ങളും നിങ്ങൾക്ക് ലഭിക്കും.
Also Read: ജനുവരി 14 മുതൽ ഈ രാശിക്കാർക്ക് രാജയോഗം, ശുക്രന്റെ ഉദയത്തിൽ സൂപ്പർ നേട്ടങ്ങൾ
വൃശ്ചികം (Scorpio): സൂര്യന്റെ ഈ രാശിമാറ്റം നിങ്ങളുടെ എല്ലാ ജോലികളും ശുഭകരമായി മാറും. ജോലിയിൽ നിങ്ങളുടെ പണിയ്ക്ക് വിലമതിക്കും. നിങ്ങൾക്കും പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. പ്രതിദിന വരുമാനം വർദ്ധിക്കും. ഇതുകൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്കും സൂര്യന്റെ സംക്രമം ഗുണം ചെയ്യും.
Also Read: Viral Video: ഇതാരാ പോൾ ഡാൻസറോ.. പെരുമ്പാമ്പിന്റെ മരത്തിൽ കയറ്റം കണ്ടാൽ ശരിക്കും ഞെട്ടും..!!
മകരം (Capricorn): സൂര്യരാശി മാറി ഈ രാശിയിൽ വരും. ഇതുമൂലം ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. തൊഴിലിൽ വിജയവും ആദരവും വർദ്ധിക്കും. സർക്കാർ ജോലിയിലുള്ള ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഇതുകൂടാതെ സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലിയും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...