Vastu Tips : സന്തോഷമുള്ള വീടിന് വാസ്തു ദോഷമില്ലെന്ന് ഉറപ്പ് വരുത്തണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാസ്‌തു വിദഗ്‌ധരുടെ അഭിപ്രായങ്ങൾ പ്രകാരം വീടിന്റെ ദർശനം കിഴക്കോട്ടോ വടക്കോട്ടോ ആകുന്നതാണ് ഉത്തമം.   

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 12:27 PM IST
  • വീട്ടിൽ പ്രശ്‍നങ്ങൾ ഉണ്ടായതിനെ തുടർന്ന് വസ്‌തു പ്രശ്‍നങ്ങൾ പരിഹരിക്കേണ്ടി വരാറുണ്ട്.
  • സ്ഥലങ്ങൾ വാങ്ങുമ്പോഴും പലപ്പോഴും സ്ഥലത്തിന്റെ വാസ്തു പ്രശ്‌നമാകാറുണ്ട്.
  • വാസ്‌തു വിദഗ്‌ധരുടെ അഭിപ്രായങ്ങൾ പ്രകാരം വീടിന്റെ ദർശനം കിഴക്കോട്ടോ വടക്കോട്ടോ ആകുന്നതാണ് ഉത്തമം.
  • തെക്കോട്ടോ പടിഞ്ഞാറു ദിക്കിലേക്കോ ദർശനം ഉള്ള വീടുകളേക്കാൾ ജീവിക്കാൻ നല്ലത് കിഴക്കോട്ടോ വടക്കോട്ടോ ദർശനമുള്ള വീടുകളാണ്.
Vastu Tips : സന്തോഷമുള്ള വീടിന് വാസ്തു ദോഷമില്ലെന്ന് ഉറപ്പ് വരുത്തണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ സന്തോഷം (Happiness) ഉറപ്പാക്കാനും, ഐശ്വര്യവും (Prosperity) ഭാഗ്യവും (Luck)വന്ന് ചേരാനും വാസ്‌തു (Vastu) പ്രശ്‍നങ്ങളില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യവശ്യമാണ്. വീട്ടിൽ പ്രശ്‍നങ്ങൾ ഉണ്ടായതിനെ തുടർന്ന് വസ്‌തു പ്രശ്‍നങ്ങൾ പരിഹരിക്കേണ്ടി വരാറുണ്ട്. സ്ഥലങ്ങൾ വാങ്ങുമ്പോഴും പലപ്പോഴും സ്ഥലത്തിന്റെ വാസ്തു പ്രശ്‌നമാകാറുണ്ട്. വാസ്തു ശരിയായി ഇരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വാസ്‌തു വിദഗ്‌ധരുടെ അഭിപ്രായങ്ങൾ പ്രകാരം വീടിന്റെ ദർശനം കിഴക്കോട്ടോ വടക്കോട്ടോ ആകുന്നതാണ് ഉത്തമം. തെക്കോട്ടോ പടിഞ്ഞാറു ദിക്കിലേക്കോ ദർശനം ഉള്ള വീടുകളേക്കാൾ ജീവിക്കാൻ നല്ലത് കിഴക്കോട്ടോ വടക്കോട്ടോ ദർശനമുള്ള വീടുകളാണ്. അതേസമയം ഭൂമിയുടെ കിടപ്പ് കണക്കിലെടുത്ത് കൂടി വേണം വീടിന്റെ ദർശനം എങ്ങോട്ട് വേണമെന്ന് തീരുമാനിക്കാൻ.

ALSO READ: Lucky Girls: 2022 ലെ ഭാഗ്യവതികൾ ഇവരാണ്, നിങ്ങളും ഈ രാശിയിൽ ജനിച്ച പെൺകുട്ടികളാണോ?

 വീട്‌  ചതുരാകൃതിയിലോ, ദീർഘ ചതുരാകൃതിയിലോ  ഉള്ള പ്രദേശങ്ങളിൽ നിർമ്മിക്കുന്നതാണ് നല്ലതെന്നാണ് വാസ്‌തു വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അതിൽ തന്നെ സമചതുരാകൃതിയിലുള്ള സ്ഥലങ്ങളാണ് ഏറ്റവും നല്ലത്. ത്രികോണം, വൃത്തം തുടങ്ങിയ ആകൃതികളിലുള്ള ഭൂമികളിൽ വീട് വെക്കുന്നത് ശുഭകരമല്ല. വസ്തു ശാസ്ത്ര പ്രകാരം വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലുദിക്കിലേക്കും ഓരോ കോണുകൾ ഉണ്ടാവണം.

ALSO READ: New Year 2022 Married Life Tips: പുതുവര്‍ഷത്തില്‍ സന്തോഷകരമായ ദാമ്പത്യജീവിതത്തിന് കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്താം

വീട്ടിലെ ഓരോ ഉപകരണങ്ങളും വസ്തുക്കളും സ്ഥാപിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കേണ്ടത് വാസ്തുവിൽ അത്യാവശ്യമാണ്. കാട്ടിൽ ഇടേണ്ടത് എപ്പോഴും തെക്കുഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തലവച്ചു കിടക്കാൻ സാധിക്കുന്ന രീതിയിലാവണം. പഠിക്കാനുള്ള സ്ഥലത്ത് ഉപകരണങ്ങൾ കുട്ടികൾക്ക് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞിരുന്നു പഠിക്കാനാവുന്ന വിധത്തിൽ ആവണം.

ALSO READ: Horoscope 2022: ഈ രാശിക്കാർക്ക് വർഷം മുഴുവനും ധനവർഷം, 2022-ൽ സമ്പന്നരാകും ഒപ്പം ലക്ഷ്മി-ഗണേശന്റെ അനുഗ്രഹവും

വസ്തുവിന്റെ ആകൃതിയിലും പ്രത്യേകതയുണ്ട്. പ്രധനമായും 2 തരം ആകൃതികളിലാണ് വസ്തുക്കൾ ഉള്ളത്.  ഗോമുഖിയും സിംഹമുഖിയുമാണ് വസ്തുക്കളിൽ സാധാരണയായി കണ്ട് വരുന്ന രണ്ട് ആകൃതികൾ. മുന്‍വശത്ത് ഇടുങ്ങിയതും പിന്നില്‍ വീതിയുള്ളതുമായ പ്ലോട്ടാണ് ഗോമുഖി. അതേസമയം മുന്‍വശത്തോ പ്രവേശന കവാടത്തിലോ വീതിയുള്ളതും പിന്നില്‍ ഇടുങ്ങിയതുമായ ഭൂമിയാണ് സിംഹമുഖിയെന്ന് അറിയപ്പെടുന്നത്.ഗോമുഖി ആകൃതിയിലുള്ള പ്ലോട്ടുകളാണ് വീടുകൾക്ക് നല്ലത്. അതെ സമയം സിംഹമുഖി ആകൃതി വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കാണ്  അനുയോജ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News