Coconut: ഹിന്ദുമതത്തിൽ തേങ്ങയെ ഒരു പുണ്യഫലമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് തേങ്ങ പൂജ, ഹവനം, യാഗം മുതലായവയിൽ ഉപയോഗിക്കുന്നത്. മറ്റ് പല മംഗള കർമ്മങ്ങൾക്കും തേങ്ങ ഉപയോഗിക്കുന്നു.
ഇതുകൂടാതെ തേങ്ങാവെള്ളത്തെ അമൃത് പോലെയാണ് കണക്കാക്കുന്നത്. ശാസ്ത്രത്തിൽ ഇതിനെ ശ്രീ ഫൽ എന്നും വിളിക്കുന്നു. അതിനാൽ ഇത് ശ്രീ അതായത് ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളികേരം സ്ത്രീകൾ ഉടയ്ക്കില്ല എന്നൊരു വിശ്വാസമുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം...
ഇതുകൊണ്ടാണ് സ്ത്രീകൾ തേങ്ങ ഉടയ്ക്കാത്തത്
മതവിശ്വാസമനുസരിച്ച് ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി ഹോമത്തിന് ശേഷം ബലിയർപ്പിക്കുന്ന ഒരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. ബലി നൽകുന്നത് നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ കൊണ്ടായിരിക്കും. പിന്നീട് പൂജയ്ക്ക് ശേഷം ഹോമത്തിന്റെ സമയത്ത് നാളികേരം ബലിയർപ്പിക്കുന്നു. കാരണം നാളികേരം പവിത്രമായി കണക്കാക്കപ്പെടുന്നു.
ഇതോടൊപ്പം ആഗ്രഹ സഫലീകരണത്തിനും തേങ്ങ സഹായകമാണ്. ഇന്നും പുരുഷന്മാർ ഏതെങ്കിലും ശുഭകാര്യങ്ങൾക്ക് മുമ്പ് തേങ്ങ ഉടയ്ക്കുന്നു. എന്നാൽ സ്ത്രീകൾക്ക് അത് നിരോധിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ തേങ്ങയെ ഒരു ഫലവിത്തായും കണക്കാക്കുന്നു. സ്ത്രീ വിത്തിന്റെ രൂപത്തിൽ കുഞ്ഞിന് ജന്മം നൽകുന്നു. അതുകൊണ്ടുതന്നെ ഗർഭധാരണ സംബന്ധമായ ആഗ്രഹം നിറവേറ്റാൻ തേങ്ങയെ ഉപയോഗിക്കുന്നു. സ്ത്രീകൾ നാളികേരം ഉടച്ചാൽ കുട്ടിക്ക് ദോഷം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതാണ് സ്ത്രീകളെ തേങ്ങ ഉടയ്ക്കുന്നതിൽ നിന്നും വിലക്കുന്നത്.
Also Read: ഈ രണ്ട് രാശിക്കാർ ഓർക്കാതെ പോലും 'കറുത്ത നൂൽ' ധരിക്കരുത്, അറിയാം
കൽപവൃക്ഷമാണ് തെങ്ങ്
കൽപവൃക്ഷത്തിന്റെ ഫലമായാണ് തേങ്ങയെ കണക്കാക്കുന്നത്. കാരണം ഇത് പല രോഗങ്ങൾക്കും മരുന്നായി പ്രവർത്തിക്കുന്നു. ഇത് കൂടാതെ തേങ്ങയുടെ ഇലയും മുടിയും പല വിധത്തിൽ ഉപയോഗിക്കാറുണ്ട്. കൂടാതെ, മതപരമായ വീക്ഷണത്തിലും തേങ്ങ വളരെ പവിത്രമാണ്. അതിനാൽ, ആരാധന ഉൾപ്പെടെയുള്ള മറ്റ് മതപരമായ പ്രവർത്തനങ്ങളിൽ ഇത് ഉപയോഗിക്കുന്നു.
Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!
പുരാണ കഥകൾ അനുസരിച്ച് ഒരിക്കൽ വിശ്വാമിത്രൻ ഇന്ദ്രനോട് ദേഷ്യപ്പെടുകയും ഒരു പ്രത്യേക സ്വർഗ്ഗം സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇതിൽ സന്തുഷ്ടനാകാത്ത മഹർഷി ഒരു പ്രത്യേക ഭൂമി ഉണ്ടാക്കാൻ തീരുമാനിച്ചു. ആ സമയം അദ്ദേഹം മനുഷ്യരൂപത്തിൽ ഒരു തെങ്ങിനെ സൃഷ്ടിച്ചുവെന്ന് പറയപ്പെടുന്നു. ഇതാണ് തേങ്ങയെ മനുഷ്യരൂപമായി കണക്കാക്കാൻ കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...