Syria civil war: ബാഷർ അൽ അസദ് കൊല്ലപ്പെട്ടോ? വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിൽ ദുരൂഹത

Syrian President Bashar Al Assad Missing: വിമാനം റഡാറിൽ നിന്ന് അപ്രതീക്ഷിതമായി അപ്രത്യക്ഷമായതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. വിമാനം തകർന്നതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Dec 9, 2024, 12:09 AM IST
  • വിമാനത്തിൽ അസദ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്
  • സിറിയയിൽ വിമതർക്ക് സ്വാധീനമുള്ള ഹോംസ് ന​ഗരത്തിന് മുകളിൽ വച്ചാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്
Syria civil war: ബാഷർ അൽ അസദ് കൊല്ലപ്പെട്ടോ? വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിൽ ദുരൂഹത

സിറിയയിൽ വിമതർ ദമാസ്കസ് ന​ഗരം പിടിച്ചടക്കിയതിന് പിന്നാലെ പ്രസിഡന്റ് ബാഷർ അൽ അസദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സൂചന. ദമാസ്കസ് ന​ഗരത്തിൽ നിന്ന് ബാഷർ അൽ അസദ് രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുള്ള വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് സംശയം ഉയർന്നത്.

ഇല്യുഷിൻ 2-76ടി വിമാനമാണ് പയർന്നുയർന്ന് തീരമേഖലയിലേക്ക് പോയതിന് ശേഷം ഇവിടെ നിന്ന് വഴി തിരിച്ച് എതിർദിശയിലേക്ക് പറന്നത്. എന്നാൽ, വിമാനം റഡാറിൽ നിന്ന് അപ്രതീക്ഷിതമായി അപ്രത്യക്ഷമായതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. വിമാനം തകർന്നതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

ALSO READ: സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ് രാജ്യം വിട്ടു

വിമാനത്തിൽ അസദ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. സിറിയയിൽ വിമതർക്ക് സ്വാധീനമുള്ള ഹോംസ് ന​ഗരത്തിന് മുകളിൽ വച്ചാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. വിമതരുടെ ആക്രമണത്തിൽ വിമാനം തകർന്നുവെന്നോ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ ആരെല്ലാം ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

എന്നാൽ, ബാഷർ അൽ അസദ് ഈ വിമാനത്തിൽ ഉണ്ടായിരുന്നിരിക്കാൻ സാധ്യത വളരെ കൂടുതലാണെന്നാണ് സിറിയൻ സർക്കാരിലെ ഉന്നത ഉദ്യോ​ഗസ്ഥർ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. അസദ് രാജ്യം വിട്ടതായി വ്യക്തമാക്കി വിമതർ ദമാസ്കസ് സ്വതന്ത്രമായതായി പ്രഖ്യാപനം നടത്തിയിരുന്നു.

ALSO READ:  'അറബ് വസന്ത'ത്തിൽ പുകഞ്ഞ സിറിയ, ആ പോരാട്ടം എളുപ്പമായിരുന്നില്ല!

24 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അവസാനമായെന്ന് സൈനിക കമാൻഡ് ഉദ്യോ​ഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇത് പുതിയ തുടക്കത്തിന്റെ ആരംഭമാണെന്നും ഇരുണ്ട യു​ഗത്തിന് അന്ത്യമായെന്നും സിറിയയിലെ വിമതസേനയുടെ തലവൻ ടെല​ഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News