Nobel Prize: കോവിഡ് വാക്സിൻ വികസനത്തിനുള്ള ​ഗവേഷണം; വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം 2 പേർക്ക്

കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നിവർക്കാണ് ഈ വര്‍ഷത്തെ നോബേൽ സമ്മാനം ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 04:56 PM IST
  • ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഇരുവരുടെയും പഠനം സഹായകമായി.
  • നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളായി ഇരുവരെയും പ്രഖ്യാപിച്ചത്.
Nobel Prize: കോവിഡ് വാക്സിൻ വികസനത്തിനുള്ള ​ഗവേഷണം; വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം 2 പേർക്ക്

സ്‌റ്റോക്‌ഹോം: 2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ​ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നിവർക്കാണ് ഈ വര്‍ഷത്തെ നോബേൽ സമ്മാനം ലഭിച്ചത്. കോവിഡിനെതിരായ mRNA വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത് ഇരുവരുടെയും കണ്ടുപിടിത്തങ്ങളാണ്.

ഹംഗറിയിലെ സഗാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. രണ്ട് പേരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് വാക്സിൻ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

Also Read: ദിവസം 7 രൂപ നിക്ഷേപിച്ചാൽ, 60 വയസ്സിന് ശേഷം 5000 രൂപ പെൻഷൻ; അടൽ പെൻഷൻ യോജന ബെസ്റ്റാണ്

ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഇരുവരുടെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ്  വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളായി ഇരുവരെയും പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News