Viral Video: "ഇത് ഞാൻ അങ്ങ് എടുക്കുവാ", കൂട് ഉണ്ടാക്കാൻ കാക്ക കണ്ടെത്തിയ മാർ​ഗം

വൈറലാകുന്ന ഈ വീഡിയോയിൽ കാക്ക തന്റെ കൂടിനായി മാനിന്റെ വാലിൽ നിന്ന് രോമങ്ങൾ കൊത്തിയെടുക്കുന്നത് കാണാം.

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 05:46 PM IST
  • ചില പക്ഷികൾ ചിലപ്പോൾ മൃഗങ്ങളുടെ രോമങ്ങളോ മുടിയോ കൊണ്ട് കൂടുകൾ നിർമ്മിക്കാറുണ്ട്.
  • 'naturre' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • "കൂട് ഉണ്ടാക്കാനായി എനിക്കിത് വേണം, നന്ദി സർ!" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Viral Video: "ഇത് ഞാൻ അങ്ങ് എടുക്കുവാ", കൂട് ഉണ്ടാക്കാൻ കാക്ക കണ്ടെത്തിയ മാർ​ഗം

ചുള്ളിക്കമ്പുകൾ ശേഖരിച്ച് കാക്കകൾ കൂട് ഉണ്ടാക്കുന്ന എല്ലാവരും കണ്ടിട്ടുണ്ടായിരിക്കും. കണ്ടിരിക്കാൻ വളരെ രസകരമായ ഒരു പ്രക്രിയ ആണത്. ചുള്ളിക്കമ്പുകൾ തേടിയെടുത്ത് ഏതെങ്കിലും മരത്തിൽ കൊണ്ടുപോയി കൂട് വയ്ക്കുന്നത് പലപ്പോഴും വീഡിയോകളിൽ നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൂട് ഉണ്ടാക്കാനായി ഒരു കാക്ക കണ്ടെത്തുന്ന മാർ​ഗമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

ചില പക്ഷികൾ ചിലപ്പോൾ മൃഗങ്ങളുടെ രോമങ്ങളോ മുടിയോ കൊണ്ട് കൂടുകൾ നിർമ്മിക്കാറുണ്ട്. വൈറലാകുന്ന ഈ വീഡിയോയിൽ കാക്ക തന്റെ കൂടിനായി മാനിന്റെ വാലിൽ നിന്ന് രോമങ്ങൾ കൊത്തിയെടുക്കുന്നത് കാണാം. പാർക്കിൽ ഒരു മാൻ കിടക്കുന്നത് വീഡിയോയിൽ കാണാം. മാൻ മറുവശത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. അപ്പോൾ ഒരു കാക്ക മാനിന്റെ പുറകിൽ വന്നിരിക്കുന്നതും വീഡിയോയിലുണ്ട്. കാക്ക മാനിന്റെ വാലിൽ നിന്ന് രോമങ്ങൾ പറിക്കാൻ തുടങ്ങുന്നു. എന്നാൽ ഇതൊന്നും അറിയാത്ത പോലെ മാൻ ഇരിക്കുന്നതാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wildlife | Nature | Animals (@naturre)

 

Also Read: Viral Video : 'അങ്ങനെ ഇപ്പോൾ പോകണ്ട'; മരവും മറിച്ചിട്ട് ഒറ്റയാന്റെ സ്റ്റൈലിലുള്ള ഇരിപ്പ്!

 

'naturre' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "കൂട് ഉണ്ടാക്കാനായി എനിക്കിത് വേണം, നന്ദി സർ!" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ 157k-ലധികം പേർ കാണുകയും 15.5k ലൈക്ക് ചെയ്യുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News