നിലവിൽ ആലപ്പുഴ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു. മണിമല,അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഇവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. എൻ ഡി ആർ എഫ് സംഘം ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തുമെന്നും കളക്ടർ.
ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫയിൽ ഉപയോഗിച്ച് വാട്സാപ്പിലൂടെയാണ് വ്യാജ സന്ദേശങ്ങൾ കൈമാറുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നമ്പറാണ് വ്യാജ സന്ദേശങ്ങളുടെ ഉറവിടം എന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ.
പരമ്പരാഗത ഉൽപ്പന്നങ്ങളും, കാർഷിക ഉപകരണങ്ങളും, കലം മൺചട്ടി എന്നിവയും എന്നു വേണ്ട എല്ലാം, ഒരേ കുടക്കീഴിൽ ലഭിക്കും എന്നതായിരുന്നു സംക്രമ വാണിഭത്തിന്റെ പ്രധാന പ്രത്യേകത. തഴയിൽ നെയ്ത ചിക്ക് പായ, കിടക്കപ്പായ, ഈറ്റയിൽ നിർമ്മിച്ച മുറം,കുട്ട, വട്ടി, ചിരട്ട തവി, തുടങ്ങിയവയെല്ലാം സംക്രമ വാണിഭത്തിലുണ്ട്.
വേമ്പനാട്ട് കായലിലെ വെള്ള കക്ക ശേഖരിച്ച് 1946മുതൽ വൈറ്റ് സിമന്റ് നിർമ്മിച്ചിരുന്ന ഈ സ്ഥാപനം ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കക്കവാരൽ നിരോധനവും വിപണിയിലെ മറ്റ് സ്ഥാപനങ്ങളുടെ കടുത്ത മത്സരവും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതോടെ ഓരോ നാൾ പിന്നിടുമ്പോഴും സ്ഥാപനം നഷ്ടത്തിന്റെ കയത്തിലേക്ക് പതിക്കുകയായിരുന്നു.
MG University News : ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന പ്രഫെഷണൽ കോളേജുകൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു
അവധിക്ക് നാട്ടിലെത്തുമ്പോൾ കാഴ്ച്ചകൾ ആസ്വദിക്കാൻ കുതിരപ്പുറത്ത് പോയാലോ എന്ന ചിന്ത ബോബനാണ് ആദ്യം തോന്നിയത്. കുടുംബാംഗങ്ങളോട് ഇത് പറഞ്ഞപ്പോൾ അവര്‍ക്കും വലിയ സന്തോഷമായി. ഇതോടെയാണ് കുതിരയെ വാങ്ങാൻ ബോബനും കുടുംബവും തീരുമാനിക്കുന്നത്. ഏറ്റുമാനൂരില്‍ നിന്നാണ് ഏഴ് വയസോളം പ്രായമുള്ള കുതിരയെ വാങ്ങിയത്.
കോട്ടയം ഡിപ്പോയിൽ അന്തർ സംസ്ഥാന സർവ്വീസിന്റെതായിരുന്ന നിലവിലുള്ള സൂപ്പർ ഡീലക്സ് ബസിൽ രണ്ടെണ്ണം ബഡ്ജറ്റ് ടൂറിസത്തിനുള്ളതാണ്. മഴ കാരണം ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്.
അടിയന്തിരവാസ്ഥയുടെ 47 വർഷങ്ങൾ പൂർത്തിയാകുമ്പോളാണ് കാവാലത്തിന്റെ അവനവൻ കടമ്പ നാടകം പുനരാവിഷ്കരിച്ചത്. നാടകാചാര്യൻ കാവാലം നാരായണ പണിക്കരുടെ അവനവൻ കടമ്പ വീണ്ടും അരങ്ങിലെത്തിയപ്പോൾ അക്ഷര നഗരിയിലെ നാടക പ്രേമികൾക്ക് അത് വേറിട്ട അനുഭവമായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.