പണം തട്ടാന്‍ കളക്ടറുടെ പേരിലും തട്ടിപ്പ്; ഉത്തർപ്രദേശിലെ വ്യാജ നമ്പർ തട്ടിപ്പ് നടത്തുന്നത് കോട്ടയത്ത്

ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫയിൽ ഉപയോഗിച്ച് വാട്സാപ്പിലൂടെയാണ് വ്യാജ സന്ദേശങ്ങൾ കൈമാറുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നമ്പറാണ് വ്യാജ സന്ദേശങ്ങളുടെ ഉറവിടം എന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 21, 2022, 05:47 PM IST
  • ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും ഇതിൽ ജാഗ്രത പുലർത്തണമെന്നും കളക്ട്രേറ്റ് അറിയിച്ചു.
  • ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ കലക്ടറുടെ പേരിൽ അയച്ചിട്ടുണ്ട്.
  • വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് വ്യക്തമാക്കി.
പണം തട്ടാന്‍ കളക്ടറുടെ പേരിലും തട്ടിപ്പ്; ഉത്തർപ്രദേശിലെ വ്യാജ നമ്പർ തട്ടിപ്പ് നടത്തുന്നത് കോട്ടയത്ത്

കോട്ടയം: കോട്ടയം ജില്ലാ കലക്ടർ പി കെ ജയശ്രീയുടെ പേരിൽ വ്യാജ സന്ദേങ്ങൾ പ്രചരിക്കുന്നു. ജില്ലാ കലക്ടറുടെ പേരിൽ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശമാണ് വാട്സപ്പിലൂടെ പ്രചരിക്കുന്നത്. ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും ഇതിൽ ജാഗ്രത പുലർത്തണമെന്നും കളക്ട്രേറ്റ് അറിയിച്ചു. 

ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫയിൽ ഉപയോഗിച്ച് വാട്സാപ്പിലൂടെയാണ് വ്യാജ സന്ദേശങ്ങൾ കൈമാറുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നമ്പറാണ് വ്യാജ സന്ദേശങ്ങളുടെ ഉറവിടം എന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ. 

Read Also: 7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്

ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ കലക്ടറുടെ പേരിൽ അയച്ചിട്ടുണ്ട്. ചെറിയ ചെറിയ തുകകളാണ് പലരിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെ പലരും താനുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് വിവരം അറിയുന്നതെന്ന് കളക്ടര്‍ പി കെ ജയശ്രീ പറഞ്ഞു.

ജില്ലാ കലക്ടറുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് വ്യക്തമാക്കി. പോലീസ്, സൈബര്‍ വിഭാഗങ്ങൾ കൂടുതൽ അന്വേഷിച്ച് വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News