കോട്ടയം: കന്നുകാലി ഫാമിൻറെ മറവിൽ ഹാൻസ് നിർമ്മിച്ച യുവാക്കൾ പിടിയിൽ.അതിരംമ്പുഴ സ്വദേശി ജഗൻ ജോസ് (30), കുമ്മനം സ്വദേശി ബിബിൻ വർഗീസ് (36) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
റെയ്ഡിൽ 2250 കിലോ ഹാൻസും, 100 കിലോയോളം പായ്ക്കറ്റിലാക്കാനുള്ള പൊടിയും കണ്ടെടുത്തു.കാളിയാർ തോട്ടം ഭാഗത്ത് പുരയിടം വാടകക്ക് എടുത്തായിരുന്നു ഇവരുടെ ഹാൻസ് നിർമ്മാണം. കന്നുകാലി ഫാമെന്ന് ബോർഡ് കൂടി ആയതോടെ മറ്റാർക്കും സംശയവും ഇല്ലാതായി.
ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളും, നിർമ്മാണ സാമഗ്രികളുമാണ് പോലീസ് പിടിച്ചെടുത്തതിൽ ഉള്ളത്. ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറവിലങ്ങാട് പോലീസിന്റെയു o നാർക്കോട്ടിക് സെൽന്റെയും നേതൃത്വത്തിൽ പരിശോധന നടന്നത്.
Sonia Gandhi Personal secretary : സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ പീഡനാരോപണം; പൊലീസ് കേസെടുത്തു
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പിപി മാധവനെതിരെ പീഡനാരോപണം. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി ഉത്തം നഗർ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത് .
Also Read: ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയേയും മകളേയും കൂട്ടബലാത്സംഗത്തിനിരയാക്കി
പരാതി നൽകിയ ദളിത് യുവതിയുടെ ഭർത്താവ് കോൺഗ്രസ് ഓഫീസിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. 2020 ൽ യുവതിയുടെ ഭർത്താവ് മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷയുടെ പേഴ്സണൽ സെക്രട്ടറി പിപി മാധവൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...