യുഎസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തിൽ ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ദേശ താത്പര്യം മുൻ നിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്.
അമേരിക്കൻ അന്വേഷണ ഏജൻസികൾ അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം രജിസ്ട്രാർക്ക് രേഖാമൂലം നൽകിയേക്കും.
Read Also: 10 ടീമുകൾ 577 കളിക്കാർ; മെഗാ താരലേലത്തിന് ഇന്ന് തുടക്കം, ഋഷഭ് പന്ത് റെക്കോർഡ് തകർക്കുമോ?
സൗരോർജ്ജ കരാറുകൾ നേടാൻ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്നും അമേരിക്കന്‍ നിക്ഷേപകരെ പറ്റിയ്ക്കാന്‍ ശ്രമിച്ചു എന്നും ആണ് അദാനിയ്‌ക്കെതിരെ അമേരിക്കന്‍ കോടതിയുടെ കണ്ടെത്തല്‍. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അദാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.
20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻ്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നതാണ് കേസ്. മാത്രമല്ല തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നതെന്ന് അമേരിക്കൻ ഭരണകൂടത്തേയും നിക്ഷേപകരേയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയിലെ രണ്ട് എക്‌സിക്യൂട്ടീവുമാരായ വിനീത് ജെയിൻ അദാനി ഉൾപ്പെടെയുള്ളവർ കേസിലെ പ്രതികളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.