Kerala Plus Two VHSE Result 2021 : DHSE VHSE ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് (V Sivankutty) ഫലപ്രഖ്യാനം നടത്തുക. തുടർന്ന് സർക്കാർ നിർദേശിച്ചിരിക്കുന്ന വിവിധ വെബ്സൈറ്റിലൂടെ വൈകിട്ട് നാല് മണിയോടെ ഫലങ്ങൾ ലഭിക്കുന്നതാണ്.
നഗരസഭയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികൾക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം. സ്കൂൾ തല സമിതികൾ യോഗം ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
SSLC പുനർമൂല്യനിർണയം കൂടാതെ ഉത്തര കടലാസിന്റെ പകർപ്പ് സൂക്ഷ്മ പരിശോധന എന്നിവയ്ക്കും ഇന്ന് മുതൽ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ജൂലൈ 23-ാം തിയതി അപേക്ഷ സമർപ്പിക്കേണ്ട ദിവസം.
SSLC ക്ക് പുറമെ THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള അപേക്ഷയും ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നതാണ്. ഈ മാസം ജൂലൈ 23-ാം തിയതിയാണ് അപേക്ഷ നൽകേണ്ട അവസാന തിയതി.
SSLC ക്ക് പുറമെ THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള അപേക്ഷയും ജൂലൈ 17 മുതൽ സ്വീകരിച്ച് തുടങ്ങും. ജൂലൈ 23-ാം തിയതി അപേക്ഷ നൽകേണ്ട അവസാന തിയതി.
Kerala SSLC Result 2021 ക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ഇവയാണ്.
kerala sslc result 2021: കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു എസ്എസ്എൽസി, ഹയർ സക്കൻഡറി വിദ്യാർഥികളുടെ പ്രക്ടിക്കൽ പരീക്ഷ നടത്തുന്നത് മാറ്റിവെച്ചത്. പിന്നീട് എസ്എസ്എൽസി വിദ്യാർഥികളുടെ പരീക്ഷ മാത്രം സർക്കാർ റദ്ദാക്കുകയായിരുന്നു.
Kerala SSLC Results 2021 ലഭിക്കുന്നതിനായി ഇത്രയധികം പേർ ഒരു സൈറ്റിലേക്ക് വരുമ്പോൾ ഫലം അൽപം വൈകാൻ സാധ്യയുണ്ട്. അതിനാണ് വിദ്യാഭ്യാസ വകപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫല പ്രഖ്യാപനം നടത്തുന്നത്. ഏഴ് വെബ്സൈറ്റിലൂടെയാണ് എസ്എസ്എൽസി 2021ന്റെ ഫലം പുറത്ത് വിടുന്നത്.
SSLC result 2021 നാലരലക്ഷത്തോളം വിദ്യാർഥികളാണ് കാത്തിരിക്കുന്നത്. കോവിഡിന് തുടർന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിച്ചത്. കൂടാതെ IT Practical പരീക്ഷയും സർക്കാർ ഒഴുവാക്കിയുരുന്നു.
ഈ മാസം 24ന് നടത്താനിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ കീം 2021 മാറ്റും. ഇതേ ദിവസങ്ങളിൽ ദേശീയ മത്സര പരീക്ഷകൾ വരുന്ന സാഹചര്യത്തിൽ ആണ് മാറ്റം. JEEMain പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് കീമിന്റെ പരീക്ഷ നീട്ടിവെക്കാൻ സംസ്ഥാന ഉന്നത വിദ്യഭ്യാസ തയ്യറാറെടുക്കുന്നത്.
യോഗ്യത പരീക്ഷയ്ക്കായി അപേക്ഷ ഏപ്രിൽ 28 മുതൽ സ്വീകരിച്ച് തുടങ്ങും അവസാന തിയതി മെയ് ആറാണ്. കോവിഡിന്റെ വ്യാപനം അതിശക്തമായ സാഹചര്യത്തിൽ പരീക്ഷ തിയതി പിന്നീട് പ്രഖ്യാപിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.