തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ (Plus two practical exam) ജൂൺ 22 മുതൽ ആരംഭിക്കും. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷകൾ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കർശന സുരക്ഷാ സംവിധാനങ്ങളോട പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ (Education department) തീരുമാനം.
പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഒരേ ഉപകരണങ്ങൾ പല വിദ്യാർഥികൾ ഉപയോഗിക്കേണ്ടി വരുന്നത് കൊവിഡ് പകരാൻ ഇടയാക്കുമെന്ന് വിദ്യാർഥികൾ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ കർശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സി ബി എസ് ഇ, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയ സാഹചര്യത്തിൽ കേരള സിലബസിലെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.
ALSO READ: Technical University Examinations: ഓൺലൈൻ പരീക്ഷയുടെ മാർഗരേഖ തയ്യാറാക്കി
എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ (Security measures) ഏർപ്പെടുത്തി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കണം. വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും കൈകൾ ശുചിയാക്കണം. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ ഒരു കാരണവശാലും കൂട്ടം കൂടരുത്. ശരീരോഷ്മാവ് അധികമായി കാണുന്ന വിദ്യാർഥികൾക്ക് പ്രത്യേകമായി പരീക്ഷ നടത്തും.
കൊവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് അവർ നെഗറ്റീവ് ആകുന്നതിന് അനുസരിച്ച് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റുകുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടില്ല. ഒരേ സമയം കൂടുതൽ വിദ്യാർഥികൾ (Students) സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കാൻ നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.