Thiruvananthapuram : കേരള എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ (SSLC IT Practical Exam) റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). പ്ലസ് ടൂ പ്രാക്ടിക്കൽ പരീക്ഷ (Higher Secondary Practical Exam) ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ. മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
ജൂൺ ഒന്ന് മുതൽ ഹയർ സെക്കൻഡറിയുടെ മൂല്യനിർണയമാണ് ആരംഭിക്കുക. എസ്എസ്എൽസിയുടെ ജൂൺ ഏഴ് മുതൽ. ജൂൺ ഒന്ന് മുതൽ 19 വരെയാണ് പ്ലസ് വൺ പ്ലസ് ടൂ പരീക്ഷകളുടെ മൂല്യനിർണയം. എസ്എസ്എൽസിയുടേത് ജൂൺ ഏഴ് മുതൽ 25 വരെ.
മൂല്യനിർണയത്തിന് പോകുന്ന എല്ലാ അധ്യാപകർക്കും കോവിഡ് വാക്സിൻ നൽകുന്നതാണ്. മൂല്യനിർണയത്തിന് രണ്ട് ഡോസ് വാക്സിനേഷൻ നൽകാൻ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിൽ ധാരണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ALSO READ : Covid 19: SSLC IT പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു; പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
നേരത്തെ മെയ് അഞ്ചിനായിരുന്നു എസ്എസ്എൽസിയുടെ ഐടി പ്രാക്ടിക്കൽ നടത്താൻ തീരുമാനിച്ചിരുന്നത്. ഏപ്രിൽ 28 മുതലായിരുന്നു ഹയർ സെക്കൻഡറിയുടെ പ്രാക്ടിക്കൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായി നിർബന്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അതിന് പിന്നാലെയായിരുന്നു പരീക്ഷകൾ മാറ്റിവെക്കാൻ സംസ്ഥാന വിദ്യഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.
ALSO READ : CBSE Board Exam 2021: Entrance, പ്ലസ് ടു എക്‌സാമുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഉന്നത തല യോഗം നാളെ
അതേസമയം സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലസ് പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനം തീരുമാനമെടുക്കാൻ കേന്ദ്ര വിദ്യാഭ്യസ വകുപ്പ് നാളെ യോഗം ചേരും. സിബിഎസ്ഇ നേരത്തെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. നിലവിൽ രണ്ടര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യമായി വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...