Thiruvananthapuram Corporation സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭ എന്ന പദവിയിലേക്ക്

നഗരസഭയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികൾക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം. സ്കൂൾ തല സമിതികൾ യോഗം ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 06:39 PM IST
  • നഗരസഭയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികൾക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം.
  • സ്കൂൾ തല സമിതികൾ യോഗം ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമിതി രൂപീകരിക്കാത്ത സ്കൂളുകൾ അടിയന്തരമായി സമിതി രൂപീകരിച്ച് പട്ടിക തയ്യാറാക്കണം.
  • ഈ പട്ടിക പ്രകാരം ഇതുവരെ ഓൺലൈൻ പഠനോപകരണങ്ങൾ ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി ഉപകരണം ലഭ്യമാക്കണം.
Thiruvananthapuram Corporation സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭ എന്ന പദവിയിലേക്ക്

Thiruvananthapuram : ജൂലൈ 31ന് തിരുവനന്തപുരത്തെ (Thiruvananthapuram Corporatuion) സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭയായി പ്രഖ്യാപിക്കാൻ തീരുമാനം. കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

നഗരസഭയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികൾക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം. സ്കൂൾ തല സമിതികൾ യോഗം ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമിതി രൂപീകരിക്കാത്ത സ്കൂളുകൾ അടിയന്തരമായി സമിതി രൂപീകരിച്ച് പട്ടിക തയ്യാറാക്കണം. 

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, വിജയം ശതമാനം 99.47 പേർക്ക്, 121318 മുഴുവൻ എ പ്ലസ്

ഈ പട്ടിക പ്രകാരം ഇതുവരെ ഓൺലൈൻ പഠനോപകരണങ്ങൾ ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി ഉപകരണം ലഭ്യമാക്കണം.സ്കൂള്‍തല സമിതിക്ക്  ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി, സഹകരണ സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ ധനസഹായം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ തത്പരര്‍ തുടങ്ങിയ നാട്ടിലുള്ള  വിപുലമായ സാധ്യതകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയണം.

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപന സൈറ്റുകൾ നിശ്ചലം, പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂർ പിന്നീട്ടും ഫലം അറിയാതെ വിദ്യാർഥികൾ

കക്ഷി- രാഷ്ട്രീയ ഭേദമില്ലാതെ കൗൺസിലർമാർ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നതിനെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. നഗരസഭാ മേയർ എസ് ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ നവജോത് ഖോസ ഐഎഎസ്, തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടർ സന്തോഷ്‌കുമാർ എസ്,നഗരസഭയിലെ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News