Thiruvananthapuram : കേരള എസ്എസ്എൽസി പരീക്ഷകളുടെ (SSLC Exam Result) ഫലം ഇന്ന് പ്രഖ്യാപിക്കും. കേരള എസ്എസ്എൽസി ഫലം 9 പോയിന്റ് ഗ്രേഡിങ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. ഏറ്റവും ഉയർന്ന ഗ്രേഡ് 9ഉം ഏറ്റവും താഴന്ന 1 ഉം ആണ്. 9 മുതലുള്ള പോയിന്റിന്റെ അടിസ്ഥാനത്തിൽ A+, A, B+, B, C+, C, D+, D, E എന്നീ ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്.
ഡി ഗ്രേഡോ അതിൽ താഴെയോ ഗ്രേഡുകൾ ലഭിക്കുന്ന വിദ്യാർഥികൾ SAY പരീക്ഷ അല്ലെങ്കിൽ സേവ് എ ഇയർ പരീക്ഷ എഴുതണം. ഇത്ഗ്രേസ് മാർക്കും കുട്ടികൾക്ക് ലഭിക്കും കൂടാതെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതും ഗ്രേഡിങ് സിസ്റ്റത്തിൽ ഉൾപ്പെടുത്തും.
എസ്എസ്എൽസി പരീക്ഷയ്ക്ക് മുമ്പായി ഗ്രേസ് മാർക്കിന് അർഹരായ കുട്ടികളുടെ വിവരങ്ങൾ സ്കൂളുകൾ തിരുവനന്തപുരത്തെ പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം. ഈ മാർക്കുകളും കൂടി ഉൾപ്പെടുത്തിയാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത്.
ALSO READ: SSLC Valuation: മൂല്യ നിർണ്ണയ ക്യാമ്പുകൾ ഏഴുമുതൽ 70 ക്യാമ്പുകളിൽ
കേരള എസ്എസ്എൽസി പരീക്ഷയുടെ ഗ്രേഡുകൾ
A+ ഗ്രേഡ് : 90 മുതൽ 100 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് A+ ഗ്രേഡ് ലഭിക്കുന്നത്
A ഗ്രേഡ് : 80 മുതൽ 89 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് A ഗ്രേഡ് ലഭിക്കുന്നത്
B+ ഗ്രേഡ് : 70 മുതൽ 79 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് B+ ഗ്രേഡ് ലഭിക്കുന്നത്
B ഗ്രേഡ് : 60 മുതൽ 69 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് B ഗ്രേഡ് ലഭിക്കുന്നത്
C+ ഗ്രേഡ് : 50 മുതൽ 59 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് C+ ഗ്രേഡ് ലഭിക്കുന്നത്
C ഗ്രേഡ് : 40 മുതൽ 49 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് C ഗ്രേഡ് ലഭിക്കുന്നത്
D+ ഗ്രേഡ് : 30 മുതൽ 39 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് D+ ഗ്രേഡ് ലഭിക്കുന്നത്
D ഗ്രേഡ് : 20 മുതൽ 29 ശതമാനം വരെയുള്ള മാർക്കുകൾക്കാണ് D ഗ്രേഡ് ലഭിക്കുന്നത്
E ഗ്രേഡ് : 20 ശതമാനത്തിന് താഴെ മാർക്കുള്ളവർക്കാണ് മുതൽ
ALSO READ: SSLC Result 2021: എസ്എസ്എൽസി ഫലം ജൂലൈ മൂന്നാം വാരം പുറത്തുവരും
keralapareeksahabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in and prd.kerala.gov.in. എന്നീ വെബ്സൈറ്റുകളിൽ ആണ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത്. കേരളം പരീക്ഷ ഭവൻ ഏപ്രിൽ 8 മുതൽ 28 വരെയുള്ള തീയതികളാണ് പരീക്ഷ നടത്തിയത് . ഏകദേശം 4 ലക്ഷം വിദ്യാർഥികൾ 2021 ലെ എസ്എസ്എൽസി പരീക്ഷ എഴുതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...