Kerala SSLC Result 2021 Revaluation : SSLC പുനർമൂല്യനിർണയ അപേക്ഷ ഇന്ന് മുതൽ ഓൺലൈനിലൂടെ സ്വീകരിച്ച് തുടങ്ങും, അവസാന തിയതി ജൂലൈ 23

SSLC ക്ക് പുറമെ THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള അപേക്ഷയും ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നതാണ്. ഈ മാസം ജൂലൈ 23-ാം തിയതിയാണ് അപേക്ഷ നൽകേണ്ട അവസാന തിയതി.

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 10:51 AM IST
  • SSLC ക്ക് പുറമെ THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള അപേക്ഷയും ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നതാണ്.
  • ഈ മാസം ജൂലൈ 23-ാം തിയതിയാണ് അപേക്ഷ നൽകേണ്ട അവസാന തിയതി.
  • ജൂലൈ 15നാണ് സംസ്ഥാനത്തെ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്.
  • 99.47 എന്ന റിക്കോർഡ് വിജയശതമാനമായിരുന്ന എസ്എസ്എൽസി ഇത്തവണ രേഖപ്പെടുത്തിയത്.
Kerala SSLC Result 2021 Revaluation : SSLC പുനർമൂല്യനിർണയ അപേക്ഷ ഇന്ന് മുതൽ ഓൺലൈനിലൂടെ സ്വീകരിച്ച് തുടങ്ങും, അവസാന തിയതി ജൂലൈ 23

Thiruvananthapuram : സംസ്ഥന SSLC പരീക്ഷ ഫലത്തിന്റെ പുനർമൂല്യനിർണയം (Kerala SSLC Revaluation), സൂക്ഷ്പരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്കായിട്ടുള്ള അപേക്ഷ ഇന്ന് ജൂലൈ 17 മുതൽ സ്വീകരിച്ച് തുടങ്ങും. SSLC ക്ക് പുറമെ THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള അപേക്ഷയും ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നതാണ്. ഈ മാസം ജൂലൈ 23-ാം തിയതിയാണ് അപേക്ഷ നൽകേണ്ട അവസാന തിയതി.

ചുവടെ നൽകിയിരിക്കുന്ന വെബ്സ്റ്റൈലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

SSLC - https://sslcexam.kerala.gov.in 

THSLC - http://thslcexam.kerala.gov.in 

SSLC (HI) - http://sslchiexam.kerala.gov.in

THSLC (HI)- http://thslchiexam.kerala.gov.in

AHSLC - http://ahslcexam.kerala.gov.in 

അതേസമയം സേ പരീക്ഷയുടെ തിയതികൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിക്കുന്നതാണെന്ന് മന്ത്രി വി.ശിവൻക്കുട്ടി ഇന്നലെ ഫലപ്രഖ്യാപന സമയത്ത് അറിയിച്ചിരുന്നു. SSLC, THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ സർട്ടിഫിക്കേറ്റ് ഓഗസ്റ്റ് അവസാനത്തോടെ വിതരണം ചെയ്യും.

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, വിജയം ശതമാനം 99.47 പേർക്ക്, 121318 മുഴുവൻ എ പ്ലസ്

ജൂലൈ 15നാണ് സംസ്ഥാനത്തെ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. 99.47 എന്ന റിക്കോർഡ് വിജയശതമാനമായിരുന്ന എസ്എസ്എൽസി ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു.

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപന സൈറ്റുകൾ നിശ്ചലം, പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂർ പിന്നീട്ടും ഫലം അറിയാതെ വിദ്യാർഥികൾ

1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. നൂറ് മേനി വിജയം നേടിയത് 2,214 സ്കൂളുകൾ.

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്; ഗ്രേഡിങ് സിസ്റ്റത്തെ കുറിച്ച് അറിയേണ്ടതെല്ലാം 

ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണ് SSLC യുടെ അധ്യേന വർഷം മുഴുവൻ ഓൺലൈനായി പൂർത്തീകരിച്ചാത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News