ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. സംസ്കാരം ഇന്ന് രാത്രി ബെംഗളൂരുവിൽ നടക്കും. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ദീപ, ജയദീപ്. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ' 2012ൽ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രങ്ങളായ പിറവി, സ്വം എന്നിവയുടെ കഥ ജയചന്ദ്രൻ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചതും ജയചന്ദ്രൻ നായരാണ്.
റോസാദലങ്ങൾ, പുഴകളും കടലും, വെയിൽത്തുണ്ടുകൾ, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. മുഖപ്രസംഗങ്ങളുടെ സമാഹാരവും പുസ്തകമാക്കിയിട്ടുണ്ട്.
കെ ബാലകൃഷ്ണന് സ്മാരക പുരസ്കാരം, കെ വിജയരാഘവൻ അവാർഡ്, കെസി സെബാസ്റ്റ്യൻ അവാർഡ്, എംവി പൈലി ജേണലിസം അവാർഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ൽ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.