സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; പ്രവേശനോത്സവവും ക്ലാസുകളും ഓൺലൈനിൽ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടക്കുക

Written by - Zee Malayalam News Desk | Last Updated : May 26, 2021, 02:56 PM IST
  • പ്രവേശനോത്സവം ഓൺലൈനായി നടത്തും
  • ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക
  • വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്
  • സംസ്ഥാനത്തെ കോളജുകളിലും ജൂൺ ഒന്നിന് തന്നെ ക്ലാസുകൾ ആരംഭിക്കും
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; പ്രവേശനോത്സവവും ക്ലാസുകളും ഓൺലൈനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കും. സ്കൂളുകളിലും കോളജുകളിലും ജൂൺ ഒന്നിന് ക്ലാസുകൾ (Class) ആരംഭിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ (Online) തന്നെയാകും ക്ലാസുകൾ നടക്കുക. പ്രവേശനോത്സവവും ഓൺലൈനായി തന്നെയാണ് നടത്തുക.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി (Education Minister) വി ശിവൻകുട്ടി വ്യക്തത വരുത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്.

ALSO READ: KTU അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനിലൂടെ നടത്താൻ തീരുമാനം, പരീക്ഷകൾ ജൂണിൽ ആരംഭിക്കും

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത സർവകലാശാല (University) വൈസ് ചാൻസലർമാരുടെ യോ​ഗത്തിലാണ് കോളജുകളിൽ ജൂൺ ഒന്നിന് തന്നെ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. അവസാന വർഷ ബിരുദ-ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ 15 മുതൽ ഷെഡ്യൂൾ ചെയ്ത് ജൂലൈ 31നകം പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ നിർദേശമുണ്ട്.

സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യവും സർക്കാർ പരി​ഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തവണയും ക്ലാസുകൾ ഓൺലൈൻ വഴിയാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വിക്ടേഴ്സ് ചാനലിലെ  ക്ലാസിന് ശേഷം അതാത് സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News