Thalassery Double Murder Case: തലശ്ശേരി ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതിയടക്കം ഏഴുപേർ അറസ്റ്റിൽ. ഇതിൽ അറസ്റ്റിലായ അഞ്ചുപേർക്ക് കൃത്യത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
Thalassery Double Murder Latest update : പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യുമെന്നും പിണറായി വിജയൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Thalassery Double Murder Case: മരിച്ച ഖാലിദിന്റെ മരണമൊഴിയിൽ തന്നെ കുത്തിയത് ബാബുവും ജാക്സണുമാണെന്ന് പറഞ്ഞിരുന്നു. ലഹരി വില്പന തടഞ്ഞതിന്റെ വിരോധം കൊണ്ടാണ് സംഘം ഇരുവരേയും കൊന്നതെന്നാണ് റിപ്പോർട്ട്
നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ് പോലീസ് പിടികൂടിയത്.
അതിനിടെ കൈപ്പമംഗലം എംഡിഎംഎ കേസിലെ പ്രതികളില്‍ നിന്നും ലഹരി വാങ്ങിയ 150ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നൂറോളം പേരെ എക്സൈസ് തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 15.2 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്.
പ്രവേശന വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിച്ച ഷമീമിനെ ഇന്നലെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളുടെ തിരൂര്‍ ചേന്നരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോ ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും കൂടാതെ 2 വടിവാളുകളും പൊലീസ് സ്ഥലത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും ചേർന്ന് തന്ത്രപരമായാണ് പ്രതികളെ കുടുക്കിയത്. ലഹരിക്കടത്ത് സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
പാകിസ്ഥാനിൽ നിന്നും പുറപ്പെട്ട ചരക്ക് നീങ്ങിയത് ശ്രീലങ്കയിലേക്കാണെങ്കിലും ഇതിന്റെ ഒരു ഭാഗം പിന്നീട് ഇന്ത്യയിൽ എത്താനിരുന്നതാണെന്നും എൻസിബി വ്യക്തമാക്കി.
രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്.
അതിര്‍ത്തികളില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും.ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് സംസ്ഥാനത്തുടനീളം നടത്തും.
വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഭാഗമാക്കിയിട്ടുണ്ട്.
ഇടുക്കിയിലെ തോട്ടംമേഖലകള്‍ കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങള് വ്യാപകമായി വില്പന നടത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇടനിലക്കാര്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്ന സംഘങ്ങളും മൂന്നാറില്‍ സജീവമാണ്. പല കുട്ടികളും കാര്യ ഗൗരമറിയാതെയാണ് ലഹരി ഉപയോഗത്തിന് അടിമയാകുന്നത്.
Crime News: ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പോലീസിന്റെ വലയിൽ വീഴുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.