Crime News: കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ!

Crime News: ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പോലീസിന്റെ വലയിൽ വീഴുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 08:58 AM IST
  • കേരളത്തിലേക്ക് എംഡി എംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ
  • ഘാന സ്വദേശിനി ഏഞ്ചല്ല തക്വിവായെയാണ് പാലാരിവട്ടം പോലീസ് ബംഗളൂരുവിൽ വച്ച് പിടികൂടിയത്
  • പാലാരിവട്ടം എസ്എച്ച്ഒ സനലിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെ കെആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്
Crime News: കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ!

കൊച്ചി: കേരളത്തിലേക്ക് എംഡി എംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനി ഏഞ്ചല്ല തക്വിവായെയാണ് പാലാരിവട്ടം പോലീസ് ബംഗളൂരുവിൽ വച്ച് പിടികൂടിയത്.  ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പോലീസിന്റെ വലയിൽ വീഴുന്നത്.  നേരത്തെ പോലീസ് നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്. 

Also Read: കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി; അഞ്ച് മണിക്കൂറിനുള്ളിൽ പാറശാലയിൽ നിന്ന് കണ്ടെത്തി പോലീസ്, ഒരാളെ അറസ്റ്റ് ചെയ്തു

പാലാരിവട്ടം എസ്എച്ച്ഒ സനലിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെ കെആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിന് പുറമെ ഡൽഹിയിൽ നിന്നും സംസ്ഥനത്തേക്ക് എംഡിഎംഎ എത്തുന്നുണ്ട്. കർണാടകയിൽ ലഹരി മരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് കനത്ത അന്വേഷണം തുടരുന്നതായിട്ടാണ് റിപ്പോർട്ട്. 

Thiruvonam 2022: ഇന്ന് തിരുവോണം... മലയാളികളുടെ പൊന്നോണം

ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം.  പ്രത്യാശയുടെ വസന്തം വിരിയുന്ന നിറവിന്‍റെ പ്രതീകം പോലെ പ്രതീക്ഷയുടെ ചിറകു വിടർത്തികൊണ്ട് എത്തിയിരിക്കുകയാണ് ചിങ്ങമാസത്തിലെ തിരുവോണം, വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം വരുന്ന മാസമാണ് ചിങ്ങമാസം. രണ്ട് വര്‍ഷം മഹാമാരി കാർന്നു തിന്ന ഓണം ഇത്തവണ മഴയുണ്ടെങ്കിലും ആഘോഷമാക്കുകയാണ് മലയാളികൾ. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. 

Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ 

രണ്ടുവർഷം കോവിഡ് ഭീതിയിൽ മുങ്ങിപ്പോയ ഓണം ഇത്തവണ പലിശ സഹിതം മലയാളികൾ തീർത്തുവെന്നുവേണം പറയാൻ.  കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സർക്കാർ സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തവണ ഓണം പൊടിപൊടിച്ചു. പൂക്കള മത്സരങ്ങൾ ഉൾപ്പടെ കിടിലം ആഘോഷങ്ങളായിരുന്നു എല്ലായിടത്തും.  മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം എന്നത് സംശയമില്ലാത്ത കാര്യമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികൾ ആഘോഷിക്കാറ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News