നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ലഹരിയൊഴുക്കാൻ മാഫിയകൾ; തടയിട്ട് പോലീസ്

ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും ചേർന്ന് തന്ത്രപരമായാണ് പ്രതികളെ കുടുക്കിയത്. ലഹരിക്കടത്ത് സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

Edited by - Zee Malayalam News Desk | Last Updated : Oct 12, 2022, 04:26 PM IST
  • ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും ചേർന്ന് തന്ത്രപരമായാണ് പ്രതികളെ കുടുക്കിയത്.
  • ഡാൻസാഫ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
  • ഇയാളെ ചോദ്യം ചെയ്തശേഷം നടത്തിയ പരിശോധനയിൽ 390 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു.
നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ലഹരിയൊഴുക്കാൻ മാഫിയകൾ; തടയിട്ട് പോലീസ്

പത്തനംതിട്ട: നഗരങ്ങളിനിന്നും ഗ്രാമങ്ങളിലേക്ക് ലഹരിമരുന്ന് വാപിപ്പിക്കാനുള്ള ശ്രമം തകർത്ത്‌ പോലീസ്. മൂന്ന് യുവാക്കൾ എം ഡി എം എ യുമായി പിടിയിൽ. ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും ചേർന്ന് തന്ത്രപരമായാണ് പ്രതികളെ കുടുക്കിയത്. ലഹരിക്കടത്ത് സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. 

ചൊവ്വാഴ്ച വെളുപ്പിന്  ഒരു മണിയോടെ ഏനാത്ത് കൈരളിമുക്ക് ഗണേശവിലാസം റോഡിൽ അടേപ്പാട് ഭാഗത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട കടമ്പനാട് ഗണേശവിലാസം മോഹനവിലാസം വിക്രമന്റെ മകൻ വിഷ്ണു വി (21) ആദ്യം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. 

Read Also: ഇലന്തൂർ നരബലി; നാല് അടിയോളം കുഴിയിൽ ഉപ്പ് വിതറി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ച് മൂടി, മുകളിൽ മഞ്ഞൾ നട്ടു

ഇയാളെ ചോദ്യം ചെയ്തശേഷം നടത്തിയ പരിശോധനയിൽ 390 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. പോലീസിന്‍റെ വിശദമായി ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വിഷ്ണുവിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടത്തിയ നീക്കത്തിലാണ് മറ്റ് രണ്ടുപേർ കുടുങ്ങിയത്. 

കടമ്പനാട് മലനട തോപ്പിൽ കോളനിയിൽ ജയകുമാറിന്‍റെ വീട്ടിൽ നിന്ന്, പെരിങ്ങനാട് പുത്തൻചന്ത ആലയിൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ വിഷ്ണു (23) വിനെ പിടികൂടി. ഇയാളിൽ നിന്നും 1.710 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഇയാളുടെ പേഴ്സിൽ നിന്നാണ് എം ഡി എം എ കണ്ടെടുത്തത്. 

Read Also: Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇവർ ഇരുവരെയും ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തെതുടർന്ന്,  മഹർഷിക്കാവ് രാമചന്ദ്രന്റെ ലക്ഷ്മി നിവാസ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കടമ്പനാട് സ്വദേശി ശശിധരന്റെ മകൻ അനന്തു (22) വിനെ  കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1.490 ഗ്രാം എം ഡി എം എ പ്രതിയിൽ നിന്നും പിടിച്ചെടുത്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News