കൊച്ചി: കൊച്ചി പുറംകടലിൽ നിന്നും പിടികൂടിയ 200 കിലോ ഹെറോയിന് പിന്നിൽ പാക് കേന്ദ്രമാക്കിയുളള ഹാജി അലി നെറ്റ് വർക്കെന്ന് റിപ്പോർട്ട്. ഇക്കാര്യം നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് വ്യക്തമാക്കിയത്. പാകിസ്ഥാനിൽ നിന്നും പുറപ്പെട്ട ചരക്ക് നീങ്ങിയത് ശ്രീലങ്കയിലേക്കാണെങ്കിലും ഇതിന്‍റെ ഒരു ഭാഗം പിന്നീട് ഇന്ത്യയിൽ എത്താനിരുന്നതാണെന്നും എൻസിബി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മത്സ്യ ബന്ധന ട്രോളറിൽ കൊണ്ടുവന്ന ഇരുനൂറ് കിലോ ഹെറോയിനാണ് കൊച്ചിയുടെ പുറങ്കടലിൽ വെച്ച് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്ന് പിടികൂടിയത്.
Also Read: മഹിയിൽ നിന്നും മദ്യക്കടത്ത്; 56 കുപ്പിയുമായി കോഴിക്കോട് ഒഡീഷ സ്വദേശി പിടിയിൽ
ഒപ്പം ലഹരികടത്തിന് ഇടനിലക്കാരായ ആറ് ഇറാൻ പൗരൻമാരേയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ നാർകോട്ടിക് സംഘത്തിന് ലഭിച്ചത്. രാജ്യാന്തര മാർക്കറ്റിൽ ഏതാണ്ട് 1200 കോടി രൂപ വിലമതിക്കുന്ന ഈ ഹെറോയിൻ പാകിസ്ഥാനിൽ നിന്നാണ് പുറപ്പെട്ടത്. ഇതിനുപിന്നിലും ഇന്ത്യയും ശ്രീലങ്കയും കേന്ദ്രമാക്കിയുളള ലഹരി കടത്തിന് ചുക്കാൻ പിടിക്കുന്ന ഹാജി അലി നെറ്റ് വർക് തന്നെയായിരുന്നു. പാക് സംഘം ഇറാൻ തീരത്തുവെച്ചാണ് ഇപ്പോൾ കസ്റ്റഡിയിലുളള ഈ സംഘത്തിന് ഹെറോയിൻ കൈമാറിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യയുടെ പുറം കടലിൽ വെച്ച് ശ്രീലങ്കയിൽ നിന്നുളള ലഹരികടത്ത് സംഘത്തിന് ഇത് കൈമാറാൻ ഇവർ കാത്ത് നിൽക്കുമ്പോഴാണ് നേവിയുടെ പിടിയിലാകുന്നത്. നേരത്തെ അതായത് 2020 ൽ കൊച്ചി തീരത്ത് നിന്ന് രണ്ട് തവണയായി പിടികൂടിയ അറുനൂറ് കിലോ ഹെറെയിന് പിന്നിലും ഹാജി അലി നെറ്റ് വർക്കാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ലഹരികടത്തിനു പിന്നിൽ തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്നും എൻസിബി അറിയിച്ചു. കസ്റ്റഡിയിലുളള ആറ് ഇറാൻ പൗരൻമാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.
Also Read: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
ഈ സംഘം മയക്കുമരുന്ന് കൊണ്ടുവന്ന ബോട്ടിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും സാറ്റലൈറ്റ് ഫോണും പിടിച്ചെടുത്തു. സാറ്റലൈറ്റ് ഫോണിലെ വിശദാംശങ്ങൾ വേർതിരിച്ചു വരികയാണെന്നും ഇത് പരിശോധിച്ചാലേ ലഹരി മരുന്ന് കടത്തിലെ റാക്കറ്റ് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ വ്യക്തമാകൂവെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊച്ചി തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ ഇറാനിയൻ ഉരുവിൽ നിന്നാണ് നാവികസേനയുടെ സഹായത്തോടെ ഒക്ടോബർ 6 ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...