മലപ്പുറം: കാപ്പാ ചുമത്തി മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ പ്രതിയുടെ ഒളിസങ്കേതത്തില്‍ 50 ലക്ഷത്തിന്റെ ലഹരിയും വടിവാള്‍ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മലപ്പുറം പൊന്നാനി അഴീക്കല്‍ സ്വദേശി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് ലഹരിയും ആയുധങ്ങളും കണ്ടെത്തിയത്.
പ്രവേശന വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിച്ച ഷമീമിനെ ഇന്നലെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളുടെ തിരൂര്‍ ചേന്നരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോ ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും കൂടാതെ 2 വടിവാളുകളും പൊലീസ് സ്ഥലത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also: പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്
ഷമീമിന് പുറമെ മുറിയില്‍ ഉണ്ടായിരുന്ന പുറത്തൂര്‍ നവാസ്, ചേന്നര സ്വദേശി മുഹമ്മദ് ഷാമില്‍, പൊന്നാനി സ്വദേശികളായ വിഷ്ണു , ബദറുദ്ദീന്‍ എന്നിവരെയും പൊലീസ് പിടികൂടി. അന്വേഷണസംഘം എത്തിയതോടെ ഒരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...