നവംബർ മാസം തുടങ്ങി നാല് ദിവസം. എല്ലാ രാശിക്കാർക്കും ഈ മാസം പൊതുവെ ഭാഗ്യവും വിജയകരവുമാണെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഈ മാസം ചില വലിയ ഗ്രഹമാറ്റങ്ങൾ സംഭവിക്കുന്നു. കന്നി, കർക്കടകം, ധനു തുടങ്ങിയ ചില രാശിക്കാർ ഈ മാസം ഭാഗ്യം നിറഞ്ഞതായിരിക്കും. അതേസമയം ഇടവം, മകരം, വൃശ്ചികം എന്നീ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ഏത് രാശിക്കാർക്ക് ഈ മാസം നല്ല ഫലങ്ങൾ ലഭിക്കും? ആർക്കൊക്കെ ദോഷഫലങ്ങൾ എന്നറിയാം...
തുലാം രാശിയിൽ നിന്ന് വൃഷ്ചിക രാശിയിലേക്ക് മാറുകയാണ് ശുക്രൻ. സമ്പത്ത്, ഐശ്വര്യം, സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്ന ശുക്രന്റെ സംക്രമണം എല്ലാ രാശികളെയും ബാധിക്കും. എന്നാൽ രണ്ട് രാശികളെ അത് വളരെ മോശമായി ബാധിച്ചേക്കാൻ സാധ്യതയുണ്ട്.
നവംബർ മാസത്തിൽ അഞ്ച് ഗ്രഹങ്ങൾ രാശി മാറും. അത് കൊണ്ട് തന്നെ ഈ മാസം വളരെ പ്രധാനമാണ്. ചിങ്ങം, കർക്കടകം, മിഥുനം, കന്നി, മകരം എന്നീ രാശിക്കാർക്ക് ഗ്രഹങ്ങളുടെ ഈ സംക്രമണം വലിയ നേട്ടങ്ങൾ നൽകും. അവർക്ക് ഭാഗ്യത്തിന്റെ നാളുകളാണിത്.
എല്ലാവർക്കും ഒരുപാട് രഹസ്യങ്ങളും ഉണ്ടാകും. മറ്റുള്ളവരുടെ രഹസ്യങ്ങൾ എന്തൊക്കെയാണെന്നറിയാൻ എല്ലാവർക്കും താൽപര്യമുണ്ടാകും. എല്ലാവരുടെയും രഹസ്യങ്ങൾ എല്ലാവർക്കും അറിയാൻ കഴിയില്ലായിരിക്കും. എന്നാൽ ചില രാശിക്കാർക്ക് അതിന് പ്രത്യേക കഴിവ് തന്നെയുണ്ട്. മറ്റുള്ളവരുടെ രഹസ്യങ്ങൾ എങ്ങനെയും കണ്ടുപിടിക്കാൻ മിടുക്കരായ രാശിക്കാരെ കുറിച്ച് അറിയാം...
ഏകദേശം 2000 വർഷങ്ങൾക്ക് ശേഷം മാളവ്യ, ശശ, ഗജകേസരി, ഹർഷ, വിമല എന്നീ രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുന്നു. ദീപാവലിക്ക് ശേഷം രൂപപ്പെടുന്ന ഈ അപൂർവ യോഗങ്ങൾ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും.
ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് നീങ്ങുകയാണ്. നവംബർ 11 മുതൽ ശുക്രൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. ഈ നാളിൽ ശുക്രൻ പല രാശിക്കാർക്കും ധാരാളം ഗുണങ്ങൾ നൽകും. എന്നാൽ ചില രാശിക്കാർക്ക് ഈ കാലയളവ് വളരെ മികച്ചതായിരിക്കും. അവർക്ക് പണവും ലാഭവും ധാരാളം വന്ന് ചേരും. ഏതൊക്കെ രാശിക്കാരാണ് അതെന്ന് നോക്കാം...
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിർദ്ദിഷ്ട സമയത്ത് രാശിമാറുന്നു. എല്ലാ മാസവും ഓരോ ഗ്രഹങ്ങൾ രാശിമാറുകയോ സഞ്ചാരപാത മാറുകയോ ചെയ്യാറുണ്ട്. നവംബറിലും ഇതേ പ്രക്രിയ നടക്കും. നവംബർ 11 മുതൽ നവംബർ 24 വരെ അഞ്ച് പ്രധാന ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. നവംബർ 11ന് ശുക്രൻ, 13ന് ചൊവ്വ, ബുധൻ, 16ന് സൂര്യൻ, 24ന് വ്യാഴവും രാശിമാറും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗ്രഹസംക്രമണങ്ങളും സ്ഥാനമാറ്റങ്ങളും ഗുണം ചെയ്യുകയെന്ന് നോക്കാം.
ഒക്ടോബർ 26 ആയ ഇന്ന് ബുധൻ തുലാം രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. സുര്യനും ശുക്രനും തുലാം രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ഈ ഗ്രഹ സംയോജനം ചില രാശിക്കാർക്ക് ദോഷം ചെയ്യും. ഈ നാളുകളിൽ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്ന് നോക്കാം.
ഒക്ടോബർ 26ന് ബുധന്റെ സംക്രമണം നടക്കും. കന്നി രാശിയിൽ നിന്ന് ഒക്ടോബർ 26 ന് ശേഷം ബുധൻ തുലാം രാശിയിലേക്ക് നീങ്ങും. സൂര്യനും ശുക്രനും നിലവിൽ തുലാം രാശിയിൽ സഞ്ചരിക്കുകയാണ്. ബുധൻ തുലാം രാശിയിലേക്ക് നീങ്ങുന്നത് വിചിത്രമായി കണക്കാക്കപ്പെടുന്നു. ഈ ഗ്രഹസഖ്യം ഉണ്ടാകുമ്പോൾ ചില രാശിക്കാർ വളരെ ജാഗ്രത പാലിക്കണം.
പ്രണയത്തിന് വേണ്ടി എന്തും സഹിക്കാനും ത്യജിക്കാനും തയാറായിട്ടുള്ള ഒരുപാട് ആളുകളുണ്ട് ഈ ലോകത്ത്. പ്രണയിക്കുന്നത് ഇന്ന് സാധാരണമായ ഒരു കാര്യമാണ്. ചില പ്രണയങ്ങൾ പൂവണിയും ചിലത് നഷ്ടമാകാറുമുണ്ട്. വീട്ടിൽ പ്രണയം അംഗീകരിച്ചില്ലെങ്കിൽ തന്റെ പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കാൻ തയാറായിട്ടുള്ള ചില രാശിയിലെ പെൺകുട്ടികളുണ്ട്. അവർ തങ്ങളുടെ സ്നേഹത്തിൽ വളരെ സത്യസന്ധരാണ്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...
ഒക്ടോബർ 25നാണ് ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം സംഭവിക്കുക. തുലാം രാശിയിലാണ് ഗ്രഹണം സംഭവിക്കുന്നത്. സൂര്യനെ കൂടാതെ ശുക്രൻ, കേതു, ചന്ദ്രൻ എന്നീ ഗ്രഹങ്ങളും ഗ്രഹണസമയത്ത് തുലാം രാശിയിലാണ്. അതിനാൽ ഈ സൂര്യഗ്രഹണം ചതുർഗ്രഹി യോഗത്തിന് രൂപം നൽകും. നാല് രാശിക്കാർക്ക് ഈ യോഗം വലിയ ഗുണം ചെയ്യും. ഏതൊക്കെ ഭാഗ്യരാശിക്കാർക്ക് ഈ സൂര്യഗ്രഹണം ഗുണം ചെയ്യുമെന്ന് അറിയാം.
ഒക്ടോബർ 23നാണ് ശനി മകരം രാശിയിൽ പ്രവേശിക്കുക. മകരരാശിയിൽ ശനിയുടെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. അഭിലാഷം, അന്തസ്സ്, പൊതുജീവിതം, അധികാരം എന്നിവയുടെ പ്രതീകമാണ് മകരം. ജ്യോതിഷത്തിൽ, ശനിയുടെ എതിർ ഭ്രമണത്തിന്റെ ഫലം വളരെ കൂടുതലാണ്. മകരത്തിൽ ശനിയുടെ സംക്രമണം ചില രാശികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
Jupiter Transit: ജ്യോതിഷത്തിൽ വ്യാഴ സംക്രമത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. മീന രാശിയിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ അഖണ്ഡ സാമ്രാജ്യ യോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൽ കൊണ്ടുവരുന്നു. നിങ്ങളും ആ രാശിയിലുണ്ടോ എന്ന് നോക്കാം?
ശുക്രന്റെ അനുഗ്രഹം ലഭിക്കുന്ന ഒരാൾക്ക് സമ്പത്തും സന്തോഷവും സമൃദ്ധമായി ലഭിക്കും. അവർക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഉള്ള ഒരു ജീവിതം നയിക്കാനുള്ള അവസരമുണ്ടാകും. ശുക്രൻ ഒക്ടോബർ 18ന് ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് രാശിമാറ്റത്തിന്റെ ഗുണം ലഭിക്കുകയെന്ന് നോക്കാം.
ഒക്ടോബർ 17ന് സൂര്യന്റെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. തുലാം രാശിയിലേക്കാണ് സൂര്യന്റെ രാശിമാറ്റം. ഈ രാശിമാറ്റം 12 രാശികളിലും വ്യത്യസ്ത ഫലങ്ങൾ നൽകും. സൂര്യൻ തുലാം രാശിയിലേക്ക് കടക്കുമ്പോൾ കന്നി രാശിക്കാർക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് നോക്കാം. സമ്മിശ്ര ഫലമാണ് ഇവരെ കാത്തിരിക്കുന്നത്.
ഈ മാസത്തെ ഏറ്റവും വലിയ രാശിമാറ്റമാണ് ഒക്ടോബർ 16ന് നടക്കുക. ചൊവ്വ ഗ്രഹം രാശി മാറുകയാണ്. ഈ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യവും ചിലർക്ക് ദോഷവും നൽകുന്നു. ചൊവ്വയുടെ രാശിമാറ്റം ആർക്കൊക്കെ ഗുണം ചെയ്യുമെന്നും ആരൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.