ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് നീങ്ങുകയാണ്. നവംബർ 11 മുതൽ ശുക്രൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. ഈ നാളിൽ ശുക്രൻ പല രാശിക്കാർക്കും ധാരാളം ഗുണങ്ങൾ നൽകും. എന്നാൽ ചില രാശിക്കാർക്ക് ഈ കാലയളവ് വളരെ മികച്ചതായിരിക്കും. അവർക്ക് പണവും ലാഭവും ധാരാളം വന്ന് ചേരും. ഏതൊക്കെ രാശിക്കാരാണ് അതെന്ന് നോക്കാം...
ഇടവം: ശുക്രന്റെ സംക്രമം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബന്ധങ്ങൾ മനോഹരമാകും. ബന്ധങ്ങളിൽ സ്നേഹവും ഊഷ്മളതയും മെച്ചപ്പെടും. പ്രണയ ജീവിതം മധുരമായിരിക്കും. അവിവാഹിതർക്ക് വിവാഹ സാധ്യത കാണുന്നു. തൊഴിൽ ചെയ്യുന്നവർക്ക് അനുകൂല സമയമാണ്. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. എല്ലാ പ്രവർത്തനങ്ങളിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.
കർക്കടകം: കർക്കടകം രാശിക്കാരായ പ്രണയിതാക്കൾക്ക് ചെറിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ അത് പെട്ടെന്ന് മാറും. വിവാഹത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂല സമയമാണ്. വിവാഹിതർക്ക് സന്താനഭാഗ്യം ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇത് സന്തോഷകരമായ കാലഘട്ടമായിരിക്കും. ആഡംബര വാഹനമോ മറ്റെന്തെങ്കിലും ആഡംബര വസ്തുക്കളോ വാങ്ങാൻ അവസരമുണ്ടാകും. കുടുംബ സാഹചര്യം നല്ലതായിരിക്കും. നീണ്ട ദിവസങ്ങൾക്ക് ശേഷം സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും.
തുലാം: തുലാം രാശിക്കാർക്ക് ഇത് വളരെ അനുകൂലമായ കാലഘട്ടമാണ്. പണമൊഴുക്ക് വർധിക്കും. പെട്ടെന്നുള്ള വരുമാനവും ശമ്പള വർധനവും ഉണ്ടാകും. നദീർഘകാല നിക്ഷേപങ്ങൾക്ക് അനുകൂല സമയമാണ്. പങ്കാളിയുമായുള്ള സംയുക്ത സംരംഭങ്ങൾ നല്ല ഫലങ്ങൾ നൽകും. ജന്മനാട് സന്ദർശിക്കാനും എല്ലാവരുമായും സന്തോഷകരമായ സമയം ചെലവഴിക്കാനും അവസരമുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)