ജ്യോതിഷ പ്രകാരം നവംബർ മാസം ചില രാശികൾക്ക് വളരെ നല്ല ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം. രാജയോഗമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഏതൊക്കെ രാശികളാണ് അതെന്ന് നോക്കാം...
ഇടവം: ഈ രാശിക്കാർക്ക് ജോലിയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട് വലിയ കമ്പനിയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർധിക്കും. എല്ലാ ജോലികളും ക്ഷമയോടും ശാന്തതയോടും കൂടി ചെയ്യും. ദേഷ്യവും തർക്കങ്ങളും ഒഴിവാക്കുക. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ഈ യാത്ര ശുഭകരമായ ഫലങ്ങൾ നൽകും. വ്യവസായികൾക്ക് ബിസിനസ് ആവശ്യങ്ങൾക്കായി വിദേശയാത്രകൾ നടത്താം. സ്വത്ത് ലാഭം ഉണ്ടാക്കും.
മിഥുനം: നവംബർ മാസം മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. മനസിന് സന്തോഷമുണ്ടാകും. കോപം ഒഴിവാക്കുക. വിദേശയാത്ര ഗുണം ചെയ്യും. ബിസിനസിൽ ലാഭമുണ്ടാകും.
കർക്കടകം; ആത്മവിശ്വാസം വർധിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വരുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ ഇനി നടത്താനാകും.
കന്നി: കന്നിരാശിക്കാർ എല്ലാ ജോലികളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. ബിസിനസ് മെച്ചപ്പെടും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. സംസാരത്തിലെ വിനയം പല കാര്യങ്ങളും എളുപ്പമാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കുക.
Also Read: Venus Transit: വൃശ്ചിക രാശിയിൽ ശുക്രൻ! നവംബർ 11 മുതൽ ഇവർക്ക് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും
തുലാം: തുലാം രാശിക്കാർക്ക് മനസിന് സന്തോഷമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾ കാത്തിരുന്ന അവസരം ലഭിക്കും. നിക്ഷേപത്തിന് നല്ല സമയമാണിത്. ഇപ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ നേട്ടമുണ്ടാക്കും. കുടുംബ പിന്തുണ ലഭിക്കും ആരോടും തർക്കിക്കരുത്. പണം വന്ന് ചേരും.
ധനു: ധനു രാശിക്കാർ ക്ഷമയോടെ പ്രവർത്തിച്ചാൽ കൂടുതൽ വിജയം കണ്ടെത്തും. എല്ലാ ജോലികളിലും നിങ്ങൾ വിജയിക്കും. നിങ്ങൾ പൂർണ ആത്മവിശ്വാസത്തിലായിരിക്കും. ഭരണതലത്തിൽ നിന്ന് സഹായം ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള അവസരം ലഭിക്കും. പുതിയ വരുമാന സാധ്യതകൾ ലഭ്യമാകും. സുഹൃത്തിന്റെ സഹായത്താൽ ചെയ്യുന്നതെല്ലാം പൂർത്തീകരിക്കും.
കുംഭം: കുംഭം രാശിക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ ലഭിക്കും. നിക്ഷേപത്തിന് നല്ല സമയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...