ഒക്ടോബർ 23നാണ് ശനി മകരം രാശിയിൽ പ്രവേശിക്കുക. മകരരാശിയിൽ ശനിയുടെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. അഭിലാഷം, അന്തസ്സ്, പൊതുജീവിതം, അധികാരം എന്നിവയുടെ പ്രതീകമാണ് മകരം. ജ്യോതിഷത്തിൽ, ശനിയുടെ എതിർ ഭ്രമണത്തിന്റെ ഫലം വളരെ കൂടുതലാണ്. മകരത്തിൽ ശനിയുടെ സംക്രമണം ചില രാശികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
മേടം: മകരം രാശിയിൽ ശനി പ്രവേശിക്കുന്നത് മേടം രാശിക്കാർക്ക് തൊഴിൽപരമായി അനുകൂല ഫലങ്ങൾ നൽകും. കരിയറിൽ സ്ഥിരതയും വളർച്ചയും കൊണ്ടുവരും. പൊതുജീവിതത്തിൽ ബഹുമാനവും പ്രശസ്തിയും നേടും. എന്നാൽ ആരോഗ്യം, കുടുംബജീവിതം എന്നിവയിൽ ശ്രദ്ധിക്കണം. ഗാർഹിക ജീവിതത്തിൽ നിരവധി തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. വ്യക്തിപരമായ ജീവിതത്തിലും ജോലിയിലും നിങ്ങൾ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുകയാണെങ്കിൽ ശനിയുടെ പൂർണ്ണ കൃപ ലഭിക്കും. ദിവസവും ഹനുമാനെ ആരാധിക്കുന്നതും ശനിയാഴ്ചകളിൽ ഹനുമാന് നിവേദ്യം അർപ്പിക്കുന്നതും നല്ലതാണ്.
ഇടവം: ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചേക്കും. അതിനായി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കുടുംബ ബന്ധങ്ങൾ മെട്ടപ്പെടും. കുടുംബത്തിലെ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഇല്ലാതാകും. നിങ്ങൾ തൊഴിൽ മേഖലയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, അത് അനുകൂലമായി മാറും. നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കുക. ആത്മീയ ഇടപെടൽ വർധിക്കും.
മിഥുനം: പൈതൃക സ്വത്ത് ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് പെട്ടെന്ന് ധനലാഭം ഉണ്ടാകും. ശനിയാഴ്ച ക്ഷേത്രത്തിൽ കറുത്ത എള്ള് ദാനം ചെയ്യുക. മിഥുനം രാശിക്കാർ അവരുടെ ആരോഗ്യകാര്യങ്ങളിലും പിതാവിന്റെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധിക്കണം. മകരം രാശിയിൽ ശനി പ്രവേശിക്കുന്നത് പെട്ടെന്ന് ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാക്കും.
കർക്കടകം: വിവാഹം ആലോചിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. വിവാഹിതരുടെ ദാമ്പത്യ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ശനിയാഴ്ച ശനിദേവന് നെയ് വിളക്ക് കത്തിക്കുക.(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)