Crime News: കൊല്ലത്ത് വയോധികയെ മർദിച്ച് ചെവിയറുത്ത് സ്വർണ്ണം കവർന്നു

Kollam crime news: കുന്നിക്കോട് പച്ചില വളവിൽ പുഷ്പ വിലാസത്തിൽ ഹൈമവതി (85) ആണ് ആക്രമണത്തിന് ഇരയായത്.

Written by - Zee Malayalam News Desk | Last Updated : Nov 25, 2024, 05:25 PM IST
  • മോഷ്ടാവ് ഹൈമവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയും കാതിലുള്ള കമ്മൽ വലിച്ചെടുക്കുകയും ചെയ്തു
  • ഇതിനിടെ ഇടത് കാത് കീറിമുറിഞ്ഞു
Crime News: കൊല്ലത്ത് വയോധികയെ മർദിച്ച് ചെവിയറുത്ത് സ്വർണ്ണം കവർന്നു

കൊല്ലം: പത്തനാപുരം കുന്നിക്കോട് വയോധികയെ വീട്ടിൽ കയറി മർദ്ദിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു. ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന വയോധികയെ മർദ്ദിച്ച് അവശയാക്കി കാതിലും കഴുത്തിലും ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. കുന്നിക്കോട് പച്ചില വളവിൽ പുഷ്പ വിലാസത്തിൽ ഹൈമവതി (85) ആണ് ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോട് കൂടിയാണ് സംഭവം നടന്നത്. വീട്ടിൽ ഹൈമവതി തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ മോഷ്ടാവ് വീടിൻ്റെ അടുക്കളയുടെ മേൽക്കൂരയിലുള്ള ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് അകത്ത് കടന്നത്. ഉറക്കത്തിലായിരുന്ന ഹൈമവതിയുടെ വായും മൂക്കും കൈക്കൊണ്ട് പൊത്തിപ്പിടിച്ച് ശബ്ദിക്കരുതെന്ന് ഭീക്ഷണിപ്പെടുത്തി.

ALSO READ: തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിൽ

മോഷ്ടാവ് ഹൈമവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയും കാതിലുള്ള കമ്മൽ വലിച്ചെടുക്കുകയും ചെയ്തു. ഇതിനിടെ ഇടത് കാത് കീറിമുറിഞ്ഞു. ഹൈമവതിയുടെ ഫോണും കവർന്ന് വാതിൽ തുറന്നാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ഹൈമവതിയുടെ പക്കലുള്ള മറ്റൊരു ഫോണിൽ മക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അയൽക്കാരും ബന്ധുക്കളും ചേർന്ന് ഹൈമവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. കാതിന് നാല് തുന്നിക്കെട്ടലുകളുണ്ട്. സംഭവത്തിൽ കുന്നിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News