VenusTransit: ശുക്രന്റെ രാശിമാറ്റത്തിൽ ഈ രാശിക്കാർക്ക് ലഭിക്കുക വലിയ നേട്ടങ്ങൾ

ശുക്രന്റെ അനുഗ്രഹം ലഭിക്കുന്ന ഒരാൾക്ക് സമ്പത്തും സന്തോഷവും സമൃദ്ധമായി ലഭിക്കും. അവർക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഉള്ള ഒരു ജീവിതം നയിക്കാനുള്ള അവസരമുണ്ടാകും. ശുക്രൻ ഒക്ടോബർ 18ന് ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് രാശിമാറ്റത്തിന്റെ ​ഗുണം ലഭിക്കുകയെന്ന് നോക്കാം. 

1 /5

മേടം: ശുക്രന്റെ സംക്രമം മൂലം മേടം രാശിക്കാർക്ക് തൊഴിലിൽ പുരോഗതി ലഭിക്കും. മേലധികാരികളുമായുള്ള ബന്ധം നല്ല രീതിയിൽ നിലനിർത്തുക. അത് ബിസിനസിൽ ഉള്ളവർക്ക് മികച്ച നേട്ടങ്ങൾ നൽകും. വാണിജ്യ കരാറുകൾ ലഭ്യമാണ്. ഭാവിയിൽ ഇതിലൂടെ വലിയ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. പൂർവ്വിക സ്വത്ത് ലഭിച്ചേക്കും. വിവാഹം, പ്രണയം എന്നിവയുടെ കാര്യത്തിലും അനുകൂല ഫലമാണ കാണുന്നത്.   

2 /5

ഇടവം: ഇടവം രാശിയുടെ അധിപനായ ശുക്രൻ തുലാം രാശിയിലേക്ക് നീങ്ങുന്നതിനാൽ ഈ രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം ഈ സമയം പ്രയോജനപ്പെടും. ജീവനക്കാർക്ക് ശമ്പള വർധനവ് ലഭിക്കും. സാമ്പത്തികമായി മികച്ച ഫലങ്ങൾ ഉണ്ടാകും. പണം ലാഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തർക്കങ്ങൾ ഒഴിവാക്കുക.  

3 /5

കർക്കടകം: ശുക്രന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. വീട് മോടിപിടിപ്പിക്കാൻ പണം ചെലവഴിക്കും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. ഈ ബിസിനസിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സന്തോഷവും പുരോഗതിയും ഉണ്ടാകും. പ്രണയം സഫലമാകും.  

4 /5

കന്നി: കന്നി രാശിക്കാർക്ക് ഈ കാലയളവിൽ പുതിയ വരുമാന മാർ​ഗങ്ങൾ ലഭിക്കും. സാമ്പത്തികം മെച്ചപ്പെടും. മുടങ്ങി കിടന്ന പണം തിരികെ ലഭിച്ചേക്കും.   

5 /5

തുലാം: തുലാം രാശിയിലേക്കുള്ള ശുക്രന്റെ രാശിമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ പണം ലാഭിക്കാൻ കഴിയും. അധിക വരുമാന സ്രോതസുകൾ ലഭിക്കും. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നല്ല മാറ്റങ്ങളുണ്ടാകും. പണം എവിടെ നിക്ഷേപിച്ചാലും ഭാവിയിൽ അത് മികച്ച വരുമാനം നൽകും. പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ ലഭിക്കും. വിവാഹ കാര്യങ്ങൾ ഒത്തുവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)  

You May Like

Sponsored by Taboola