Mi 11 Lite ന് എതിരാളിയായി Vivo Y72 5G ഇന്ത്യയിലെത്തി; വില 20,990 രൂപ

 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 01:28 PM IST
  • 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത
  • . Mi 11 Lite ഫോണുകളുടെ പ്രധാന എതിരാളികളായി ആണ് Vivo Y72 5G ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.
  • പുതിയ Vivo Y72 5G ഫോണുകൾ വിവോയുടെ ഇന്ത്യൻ ഇ സ്റ്റോർ, ആമസോൺ (Amazon) , ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റക്ലിക്, ബജാജ് ഇഎംഐ സ്റ്റോർ എന്നിവയിലൂടെയാണ് ഉപഭോക്താക്കളിലേക്ക് എത്തിയത്.
  • പ്രിസം മാജിക്ക് സ്റ്റാറ്റിക് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.
Mi 11 Lite ന് എതിരാളിയായി Vivo Y72 5G ഇന്ത്യയിലെത്തി; വില 20,990 രൂപ

Mumbai : വിവോയുടെ (Vivo) ഏറ്റവും പുതിയ 5 ജി ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ന് വിപണിയിൽ എത്തിച്ച Vivo Y72 5G ഫോണിന്റെ വില 20,990  രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഫോണിന്റെ റാം 4ജിബി വരെ വർധിപ്പിക്കാനും സാധിക്കും. Mi 11 Lite ഫോണുകളുടെ പ്രധാന എതിരാളികളായി ആണ് Vivo Y72 5G ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.

പുതിയ Vivo Y72 5G ഫോണുകൾ വിവോയുടെ ഇന്ത്യൻ ഇ സ്റ്റോർ, ആമസോൺ (Amazon) , ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റക്ലിക്, ബജാജ് ഇഎംഐ സ്റ്റോർ എന്നിവയിലൂടെയാണ് ഉപഭോക്താക്കളിലേക്ക് എത്തിയത്. ഫോൺ 2 നിറങ്ങളിലായി ആണ് ലഭ്യമാക്കിയിരിക്കുന്നത്. പ്രിസം മാജിക്ക് സ്റ്റാറ്റിക് ഗ്രേ എന്നീ നിർണഗലയിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.

ALSO READ: Redmi Note 10T 5G ഉടൻ ഇന്ത്യയിൽ എത്തും; ഫോണിന്റെ സവിശേഷതകൾ എന്തൊക്കെ?

2400 × 1080 സ്‌ക്രീൻ റെസല്യൂഷൻ 90hz സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.58 ഇഞ്ച് FHD + ഇൻസെൽ ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിൻറ് സ്കെണ്ണേറും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. Android 11 സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കിയുള്ള Funtouch OS 11.1ആണ് ഫോണിൽ ഉള്ളത്.

ALSO READ: Samsung Galaxy F22 : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി സാംസങിന്റെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

Vivo Y72 5G ഫോണുകളിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസുമാണ് ഫോണിൽ ഉള്ളത്. സൂപ്പർ നൈറ്റ് മോഡ്, പേഴ്സണലൈസ്ഡ്  പോർട്രെയ്റ്റുകൾ, വീഡിയോ കോളുകൾക്കുള്ള ഫേസ് ബ്യൂട്ടി ഫീച്ചർ, സൂപ്പർ എച്ച്ഡിആർ തുടങ്ങിയ നിരവധി ഫീച്ചറുകൾ ഫോണിൽ ഉണ്ട്.

ALSO READ: Realme C11 2021 : മികച്ച സവിശേഷതകളുമായി Realme C11 2021 ഇന്ത്യയിലെത്തി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രൊസസ്സറാണ് ഫോണിൽ ഉള്ളത്. 18 w ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 4 ഡി ഗെയിം വൈബ്രേഷൻ, എസ്പോർട്സ് മോഡ്, മൾട്ടി ടർബോ 5.0 തുടങ്ങിയ നിരവധി അൾട്രാ ഗെയിംമോഡ് ഫീച്ചറുകളും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News