Southampton : ഐസിസിയുടെ (ICC) പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള (WTC Final) തയ്യറെടുപ്പുകൾ ആരംഭിച്ച് ടീം ഇന്ത്യ. ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ക്വാറന്റീന് കഴിഞ്ഞ് ആദ്യ ട്രെയ്നിങ്ങിനാണ് വിരാട് കോലിയും (VIrat Kohli) സംഘവും ഇന്നലെ ജൂൺ 9ന് ഇറങ്ങിയത്. താരങ്ങളുടെ ട്രെയ്നിങ്ങ് സെക്ഷന്റെ ചില ഭാഗങ്ങൾ ചേർത്ത് ബിസിസിഐയാണ് (BCCI) വീഡിയോ പുറത്ത് വിട്ടത്.
എല്ലാവരും ചേർന്നുള്ള അതിതീവ്രമായ തങ്ങളുടെ ആദ്യ ടെയ്നിങ് സെക്ഷൻ നടന്നു. ടീം ഇന്ത്യയുടെ WTC ഫൈനലിനായിട്ടുള്ള എല്ല തയ്യറെടുപ്പുകൾ പുരോഗമിക്കുന്ന എന്നാണ് ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ALSO READ : IPL ഇല്ലെങ്കിൽ എന്ത ക്രിക്കറ്റ് ഫുട്ബോൾ ആരാധകർക്ക് കൈനിറെ മത്സരങ്ങളുമായിട്ടാണ് ജൂൺ മാസം എത്തുന്നത്
We have had our first group training session and the intensity was high #TeamIndia's preparations are on in full swing for the #WTC21 Final pic.twitter.com/MkHwh5wAYp
— BCCI (@BCCI) June 10, 2021
ജൂൺ 3ന് സതാംപ്ടണിൽ എത്തിയ ഇന്ത്യൻ ടീം മൂന്ന് ദിവസം നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞ കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ട്രെയ്നിങ് സെക്ഷനിറങ്ങിയത്.
ALSO READ : WTC Final : ഇന്ത്യ ഇറങ്ങുന്നത് പ്രത്യേക ജേഴ്സിയിൽ, ഇന്ത്യയുടെ ജേഴ്സി പരിചയപ്പെടുത്തി Ravindra Jadeja
ജൂൺ 18നാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ന്യൂസിലാൻഡാണ് എതിരാളികൾ. ന്യൂസിലാൻഡ് ഇന്ത്യക്ക് മുമ്പ് തന്നെ യുകെയിലെത്തിരുന്നു. നിലവിൽ കിവീസ് ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പരയിലാണ്. അതിന് ശേഷം ജൂൺ 15ന് ന്യൂസിലാൻഡ് ടീം WTC Final ബയോ ബബിളിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ഇന്ത്യൻ സ്ക്വാഡ്- വിരാട് കോലി (ക്യാപ്റ്റ്ൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ) രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ.എൽ രാഹുൽ (ഫിറ്റ്നസ് തെളിയിക്കണം), വൃദ്ധിമാൻ സാഹാ (ഫിറ്റ്നസ് തെളിയിക്കണം)
റിസർവ് താരങ്ങൾ- അഭിമന്യു ഈശ്വരൻ, പ്രസിദ്ധ കൃഷ്ണ, ആവേഷ് ഖാൻ, അർസ്സാൻ നാഗ്വാസ്വല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...